കോട്ടയം : കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാനും കാരുണ്യപദ്ധതിയുടെ ഉപജ്ഞാതാവുമായ കെ.എം മാണിയുടെ 87-ാം ജന്മദിനത്തോട് അനുബന്ധിച്ച് കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ കാരുണ്യദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി വിവിധ സാമൂഹിക സേവന സ്ഥാപനങ്ങളില്‍ വെച്ച് കാരുണ്യദിനാചരണം സംഘടിപ്പിച്ചു. ഒരു രാഷ്ട്രീയ പ്രസ്ഥാനംഇത്രയും ബൃഹത്തായ ഒരു സാമൂഹിക ദൗത്യം ഒരേ ദിവസം ഒരേ മാതൃകയില്‍ തുടര്‍ച്ചയായി സംഘടിപ്പിക്കുന്നത് കേരളചരിത്രത്തില്‍ ആദ്യമായിട്ടാണ്. ഓരോ സ്ഥാപനത്തിലും താമസിക്കുന്നവര്‍ക്ക് ഭക്ഷണം, വസ്ത്രം, മരുന്ന് മുതലായവ നല്‍കി സമൂഹത്തിലെ വിവിധ രാഷ്ട്രീയ സാംസ്‌ക്കാരിക സാമുദായിക നേതാക്കളെയും ഓരോ കേന്ദ്രങ്ങളിലും പങ്കെടുത്തു.. ഇതോടനുബന്ധിച്ച് കെ.എം മാണി അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചിരുന്നു..
കാരുണ്യദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ജില്ലയിലെ കൊച്ചിടപ്പാടി പൈകട ആതുരാലയത്തില്‍ പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ നിർവഹിച്ചു.
കേരള കോൺഗ്രസ് എമ്മിന്റെ സോഷ്യൽ മീഡിയ കൂട്ടായ്മയായ കെ.സി എം സൈബർ വിംങിന്റെ ആഭിമുഖ്യത്തിൽ കെ എം മാണിയുടെ വസതിയിൽ സംഘടിപ്പിച്ച കാരുണ്യ ദിനം പരിപാടിയിൽ ഭവന നിർമ്മാണത്തിനായുള്ള ആദ്യഘട്ട സഹായം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി അയ്മനം സ്വദേശി അനീഷിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. സോഷ്യൽ മീഡിയയുടെ ചാർജ്ജുള്ള പാർട്ടി ജനറൽ സെക്രട്ടറി അഡ്വ: അലക്സ് കോഴിമല, എബ്രഹാം പി സണ്ണി, വിജി എം തോമസ്, ജയകൃഷ്ണൻ പുതിയേടത്ത്, യൂത്ത് ഫ്രണ്ട് എം പ്രസിഡൻറ് സാജൻ തൊടുക, ഷിന്റോജ് ചേലത്തടം, സണ്ണി കുരിശുംമൂട്ടിൽ, മനോജ് മറ്റമുണ്ടയിൽ, അഗസ്റ്റിൻ തേക്കുംകാട്ടിൽ, സെബിൻ കെ അഗസ്റ്റിൻ,അജു പനക്കൽ, റിജോ വർഗീസ്, അഡ്വ ജോബിൻ ജോളി, ഡോക്ടർ ബിബിൻ ജോസ്, പ്രിൻസ് ജോസഫ് ,എൽബി അഗസ്റ്റിൻ, ലിജോ ജോർജ്, രൺദീപ് ജി, തുടങ്ങിയവർ പ്രസംഗിച്ചു
കെ.എം മാണി ജന്മദിനം കാരുണ്യദിനമായി ആചരിച്ചു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News