സ്കൂളിൽ കുഞ്ഞുങ്ങളെ നോക്കുന്ന ജോലിയായിരുന്നു; കുട്ടികളുടെ ഡയപ്പർ മാറ്റുന്ന ജോലിവരെ അവിടെ ചെയ്തിട്ടുണ്ട്; ഇപ്പോൾ ബോളിവുഡിലെ താരറാണി ; കിയാര അദ്വാനി സിനിമയിലേക്ക് എത്തിയതിങ്ങനെ !
കൊച്ചി:ബോളിവുഡ് താരങ്ങൾളുടെ വിശേഷങ്ങൾക്കും മലയാളികൾക്കിടയിൽ സ്ഥാനമുണ്ട്. ഭാഷ വ്യത്യാസമില്ലാതെ നല്ല സിനിമകളേയും താരങ്ങളേയും ഇരു കൈകളും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകർ. അതിനാൽ തന്നെ അന്യാഭാഷ ചിത്രങ്ങൾക്കും താരങ്ങൾക്കും കേരളത്തിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
ബോളിവുഡിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ ആരാധകരുളള താരമാണ് കിയാര അദ്വാനി. മലയാളത്തിൽ സജീവമല്ലെങ്കിലും നടിയ്ക്ക് മികച്ച ആരാധകർ കേരളത്തിലുണ്ട്. 2014 ആണ് കിയാര സിനിമയിൽ എത്തുന്നതെങ്കിലും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് 2016 ൽ പുറത്തിറങ്ങിയ ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ ജീവിതകഥ പറഞ്ഞ ചിത്രമായ എം.എസ്. ധോണി: ദി അൺടോൾഡ് സ്‌റ്റോറിയിലൂടെയാണ്. ധോണിയുടെ ഭാര്യ സാക്ഷി റാവത്തായിട്ടാണ് കിയാര ചിത്രത്തിലെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്.
സുശാന്ത് സിംഗ് രജ്പുത്തായിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. ഇവരുടെ കോമ്പോ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെന്നിന്ത്യൻ സിനിമാ ലോകത്തും ഈ ചിത്രം ചർച്ചയായിരുന്നു. തെലുങ്ക് ചിത്രം അർജുൻ റെഡ്ഡിയുടെ ഹിന്ദി റീമേക്കിലും കിയാര ആയിരുന്നു നായിക. ഷാഹിദ് കപൂർ പ്രധാ കഥാപാത്രത്തെ അവതരിപ്പിച്ച കബീർ സിംഗിലെ കഥാപാത്രവും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശാലി പാണ്ഡെ തെലുങ്കിൽ അവതരിപ്പിച്ച പ്രീതി എന്ന വേഷമായിരുന്നു ചിത്രത്തിൽ കിയാര ചെയ്തത്. 2009 ൽ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.
ഇപ്പോൾ ബോളിവുഡ് കോളങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലാവുന്നത് കിയാരയുടെ ഒരു അഭിമുഖമാണ്. സിനിമയിൽ എത്തുന്നതിന് മുൻപ് ചെയ്യേണ്ടിവന്നിട്ടുള്ള ജോലിയെ കുറിച്ചാണ് താരം വെളിപ്പെടുത്തുന്നത്. കൂടാതെ തനിക്ക് കുഞ്ഞുങ്ങളോടുള്ള താൽപര്യത്തെ കുറിച്ചും താരം വ്യക്തമാക്കിയിട്ടുണ്ട്. കിയാരയുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാണ്.
സ്കൂളിൽ കുഞ്ഞങ്ങളെ നോക്കുന്ന ജോലിയായിരുന്നു തനിക്കെന്നാണ് നടി അഭിമുഖത്തിൽ പറയുന്നത് താരത്തിന്റെ വാക്കുകൾ ഇങ്ങനെ” തന്റെ ആദ്യത്തെ ജോലി അമ്മയുടെ സ്കൂളിലാണ്. രാവിലെ സ്കൂളിലെത്തി കുട്ടികളെ നോക്കുന്നതായിരുന്നു ജോലി. കുട്ടികളുമായി കളിക്കുകയും അവരെ പഠിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നു. കൂടാതെ കുട്ടികളുടെ ഡയപ്പറുകൾ വരെ മാറ്റി കൊടുത്തിട്ടുണ്ടെന്നും നടി പറയുന്നു. കുട്ടികളോടുള്ള താൽപര്യത്തെ കുറിച്ചും കിയാര അഭിമുഖത്തിൽ പറയുന്നുണ്ട്. കുഞ്ഞുങ്ങളെ വലിയ ഇഷ്ടമാണെന്നാണ് താരം പറയുന്നത്. തനിക്കൊരു കുഞ്ഞുണ്ടാവുന്ന ദിവസം വളരെ സ്പെഷ്യൽ ആയിരിക്കുമെന്നും കുട്ടികളോടുള്ള ഇഷ്ടം പങ്കുവെച്ച കൊണ്ട് നടി പറഞ്ഞു.