തേന്‍പുരട്ടി ചുംബിച്ചാല്‍… കിസ്സിംഗ് ടെക്‌നിക്കുമായി ഹോളിവുഡ് താരം
നന്നായി ചുംബിയ്ക്കുന്നതിനും പരിശീലനവും തയ്യാറെടുപ്പും വേണോ.അതെയെന്നാണ് ഹോളിവുഡ് സെലിബ്രിറ്റിയായ സല്‍മാ ഹെയ്ക് പറയുന്നത്. വിജയകരമായ ചുംബനത്തിന്റെ കഥയും ടെക്‌നിക്കും താരം പങ്കുവെക്കുകയും ചെയ്യുന്നു.ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ചുംബനടിപ്‌സുകള്‍ താരം പങ്കുവെച്ചിരിയ്ക്കുന്നത്.
‘ഇത് കുറച്ച് കിസ്സിംഗ് ടെക്നിക്. ആവശ്യമെങ്കില്‍ വാരാന്ത്യത്തില്‍ പരീക്ഷിക്കൂ’ എന്ന കുറിപ്പോടെയാണ് താരം വിഡിയോ പോസ്?റ്റ് ചെയ്തത്.
തന്റെ കൂട്ടുകാരില്‍ ഏറ്റവും അവസാനം ചുംബിച്ചത് താനാണെന്ന് സല്‍മ ഹെയ്ക് പറയുന്നു. വാട്ടര്‍സ്‌കിയീംഗിന് പോയപ്പോള്‍ നദിക്കരയില്‍ വച്ചായിരുന്നു ആദ്യത്തെ ചുംബനം.എനിക്കൊരു കാമുകനുണ്ടായിരുന്നു. ഞങ്ങള്‍ പ്രണയത്തിലായിട്ട് മൂന്ന് നാല് മാസം ആയെങ്കിലും ഞാന്‍ ഇതുവരെ അദ്ദേഹത്തെ ചുംബിച്ചിട്ടുണ്ടായിരുന്നില്ല. അദ്ദേഹം എന്നെക്കാള്‍ പ്രായം കൂടുതലായിരുന്നു. ഒരു ദിവസം അദ്ദേഹം പറഞ്ഞു. മൂന്നാമത്തെ മാസത്തിന് മുന്‍പ് എന്നെ ചുണ്ടില്‍ ചുംബിച്ചില്ലെങ്കില്‍ ബ്രേക്ക് അപ്പ് ആവുമെന്ന്. ഞാന്‍ വല്ലാതെ ഭയന്നു കാരണം എങ്ങനെയാണ് ചുംബിക്കേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു’ ആദ്യ ചുംബനത്തേക്കുറിച്ച് ഹയ്ക് വെളിപ്പെടുത്തുന്നതിങ്ങനെ.
ചുംബിക്കാന്‍ ഹയേക് സുഹൃത്തുക്കളുടെ സഹായം തേടി. എങ്ങനെയാണ് ചുംബിക്കേണ്ടത് എന്ന് സുഹൃത്തുക്കളോട് ചോദിച്ചു. ചുംബിക്കുമ്പോള്‍ വായ തുറക്കരുതെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ മറ്റൊരാള്‍ പറഞ്ഞത് വായ തുറക്കണമെന്നാണ്. ഒരുപാട് ഉപദേശങ്ങള്‍ കേട്ടതോടെ തന്റെ ചുണ്ടുകള്‍ക്ക് നല്ല രുചിയുണ്ടാകണമെന്ന് ഉറപ്പിച്ചു. ചുംബിക്കാനുള്ള അവസാനം ദിവസം അടുത്തതോടെ സല്‍മ ചുണ്ടിനെ മൃദുലമാക്കാന്‍ തേന്‍ പുരട്ടാന്‍ തുടങ്ങി.
അവസാനം ആ ദിവസം എത്തി. ചുംബിച്ചതിന് ശേഷം ഹയ്കിന്റെ കാമുകനോട് മറ്റ് സുഹൃത്തുക്കള്‍ ചുംബനത്തെക്കുറിച്ച് ചോദിച്ചു. അവള്‍ തേന്‍ പോലെയാണ് എന്നായിരുന്നു അയാളുടെ മറുപടി. ചുംബനത്തില്‍ താന്‍ നല്ലതല്ലെങ്കിലും തനിക്ക് നല്ല രുചിയായിരുന്നു എന്നാണ് ഹയേക് പറഞ്ഞത്. എന്നാല്‍ തന്റെ കഥ കേട്ട് ചുണ്ടില്‍ തേന്‍ പുരട്ടാന്‍ പോയാന്‍ ഉറുമ്പ് കടിയേല്‍ക്കുമെന്ന മുന്നറിയിപ്പും താരം നല്‍കുന്നുണ്ട്.