KeralaRECENT POSTSTop Stories
സഹോദരങ്ങളുടെ കുഞ്ഞുങ്ങള്‍ വീടിന് സമീപത്തെ കുളത്തില്‍ വീണു മരിച്ചു
മാവേലിക്കര: സഹോദരങ്ങളുടെ മക്കള്‍ വീടിനു സമീപത്തെ കുളത്തില്‍ വീണു മരിച്ചു. നേപ്പാള്‍ സ്വദേശിയായ ഹോട്ടല്‍ ജീവനക്കാരന്‍ ഗണേശ് – ഗീത ദമ്പതികളുടെ മകന്‍ ജീവന്‍ (5), ഗണേശിന്റെ സഹോദരന്‍ രാമു – രമിക ദമ്പതികളുടെ മകന്‍ ഈരേഴ തെക്ക് പ്രശാന്തിയില്‍ താമസിക്കുന്ന അര്‍ജുന്‍ (ആറ്)എന്നിവരാണ് ചെട്ടികുളങ്ങര ഈരേഴ തെക്ക് കീര്‍ത്തനം വീട്ടിലെ കുളത്തില്‍ വീണ് മരിച്ചത്. കൈത തെക്ക് എല്‍.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് അര്‍ജുന്‍. അംഗനവാടി വിദ്യാര്‍ഥിയാണ് ജീവന്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News