കോട്ടയം: കെവിൻ കൊലക്കേസിൽ പോലീസിലെ മേലുദ്യോഗസ്ഥരെയും പ്രതിക്കൂട്ടിലാക്കി കേസിൽ അച്ചടക്ക നടപടി നേരിടുന്ന ഗാന്ധിനഗർ സ്റ്റേഷനിലെ മുൻ എസ്.ഐ എം.എസ്.ഷിബുവിന്റെ മൊഴി.കെവിനെ തട്ടി കൊണ്ടു പോയത് മേലുദ്യോഗസ്ഥർക്ക് അറിയാമായിരുന്നുവെന്ന് കാട്ടി ഷിബു അന്വേഷണ സംഘത്തിന് നൽകിയ മൊഴി പുറത്തുവന്നു.കെവിനെ പ്രതികൾ തട്ടിക്കൊണ്ടുപോയ ദിവസം രാവിലെ താൻ വിവരം അറിയിക്കും മുൻപെ തന്നെ ഡിവൈഎസ്പി വിവരം അറിഞ്ഞിരുന്നു. ഡി.വൈ.എസ്.പിയുമായി നടത്തിയ ആശയ വിനിമയത്തിൽ നിന്ന് തനിയ്ക്ക് ഇക്കാര്യംം വ്യക്തമായി.പത്തു മണിയോടെ വിവരം എസ്പിയേയും അറിയിച്ചു. ഉച്ചയ്ക്ക് മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചുള്ള ഡ്യൂട്ടി ഉണ്ടായിരുന്നു.ഇതടക്കമുള്ള നിരക്കുകൾ ഉണ്ടായിരുന്നതിനാൽ അന്വേഷണത്തിന് മൂന്ന് മണിക്കൂർ മാത്രമാണ് ലഭിച്ചതെന്നും ഷിബുവിന്റെ മൊഴിയിൽ പറയുന്നു. കേസിൽ ഗുരുതരമായ കൃത്യ വിലോപത്തിന് എംഎസ് ഷിബുവിന് എതിരെ സർക്കാർ അച്ചടക്ക നടപടി കൈക്കൊണ്ടിരുന്നു. അടുത്തിടെ സംസ്ഥാഥാനത്തെ ഏറ്റവും ജൂനിയർ എസ്.ഐയായി തരംതാഴ്ത്തി ഷിബുവിനെ സർവ്വീസിൽ തിരിച്ചെടുുത്തെങ്കിലും കെ വി തോ കുടുംബത്തിന്റെ പരാതിയിൽ സർക്കാർ തീരുമാനം മരവിപ്പിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News