കാസർഗോഡ് : രാജ്യത്തെ നിയമവ്യവസ്ഥയില്‍ സുപ്രധാന നാഴികക്കല്ലായ കേശവാനന്ദ ഭാരതി കേസിലെ ഹര്‍ജിക്കാരനായിരുന്ന എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി (79) അന്തരിച്ചു. പുലർച്ചെ മഠത്തിൽ വച്ചായിരുന്നു അന്ത്യം.
ഈ കേസിലായിരുന്നു ഭരണഘടനയുടെ തത്വങ്ങള്‍ മാറ്റരുത് എന്ന സുപ്രധാന വിധി പ്രഖ്യാപിച്ചത്. ഈ കേസാണ് പിന്നീട് കേശവാനന്ദഭാരതി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നപേരിൽ അറിയപ്പെട്ടത്. ഇഎംസ്എസ് സര്‍ക്കാരിന്‍റെ ഭൂപരിഷ്കരണ നിയമത്തിനെതിരെയും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News