Home-bannerKeralaPoliticsRECENT POSTS
രക്തത്തില്‍ തലകീഴായി അയ്യപ്പന്‍,കേരളവര്‍മ്മയിലെ എസ്.ഐഫ്.ഐ ഫ്‌ളക്സ് വിവാദത്തില്‍,ശബരിമല വിഷയത്തില്‍ നിന്ന് സി.പി.എം തലയൂരാൻ ശ്രമിയ്ക്കുമ്പോള്‍ കെണിയിലാക്കി വിദ്യാര്‍ത്ഥി സംഘടന
തൃശൂര്‍: കേരള വര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് വിവാദത്തിലേക്ക്.യുവതിയുടെ പശ്ചാത്തലത്തില്‍ രക്തത്തില്‍ മുങ്ങി തലകീഴായിക്കിടക്കുന്ന അയ്യപ്പനെയാണ് ഫ്‌ളക്‌സില്‍ ചിത്രീകരിച്ചിരിയ്ക്കുന്നത്.എവിടെ ആര്‍ത്തവം അശുദ്ധിയാകുന്നുവോ അവിടെ നീ നിന്റെ പിറവിയെ നിഷേധിക്കുന്നുവെന്ന് പോസ്റ്ററില്‍ കുറിച്ചിരിയ്ക്കുന്നു.
കോളേജില്‍ നിന്നും ബോര്‍ഡ് എടുത്തു മാറ്റണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടകള്‍ രംഗത്തെത്തിയിട്ടുണ്ട്.സമൂഹമാധ്യമങ്ങളിലടക്കം വന്‍ വിമര്‍ശനം ഫ്‌ളക്‌സിനെതിരെ ഉയര്‍ന്നിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News