FeaturedKeralaNews

മികച്ച ചെറുകഥ വാങ്ക്, മികച്ച നോവല്‍ അടയാളപ്രേതം; 2020 ലെ കേരള സാഹിത്യ ആക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2020 ലെ കേരള സാഹിത്യ ആക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു. ഉണ്ണി ആറിന്റെ വാങ്ക് എന്ന കൃതിക്ക് മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. പിഎഫ് മാത്യുസിന്റെ അടിയാളപ്രേതത്തിന് മികച്ച നോവലിനും, താജ് മഹല്‍ എഴുതിയ ഒപി സുരേഷിന് മികച്ച കവിതയ്ക്കും പുരസ്‌കാരം ലഭിച്ചു. അക്കാദമി വിശ്ഷ്ടാഗത്വം ലഭിച്ചത് സേതുവിനും പെരുമ്പടവം ശ്രീധരനുമാണ്. 25,000 രൂപയും ഫലകവും സാക്ഷ്യപത്രവുമാണ് പുരസ്‌കാരം.

കെ കെ കൊച്ച്, മാമ്പുഴ കുമാരന്‍, കെആര്‍ മല്ലിക, സിദ്ധാര്‍ഥന്‍ പരുത്തിക്കാട്, ചവറ കെഎസ് പിള്ള, എംഎ റഹ്മാന്‍ എന്നിവര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം. ദ്വയം എന്ന നാടകത്തിലൂടെ ശ്രീജിത്ത് പൊയില്‍ കാവും പരുസ്‌കാരത്തിന് അര്‍ഹനായി.

പ്രിയ എഎസിന്റെ പെരുമഴയത്തെ കുഞ്ഞിതളുകള്‍ എന്ന കൃതിക്ക് മികച്ച ബാലസാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ദൈവം ഒളിവില്‍ പോയ നാളുകള്‍ എന്ന യാത്രാവിവരണത്തിന് വിധു വിന്‍സെന്റും പുരസ്‌കാരത്തിന് അര്‍??ഹയായി. ചലച്ചിത്രതാരം ഇന്നസെന്റ് എഴുതിയ ഇരിങ്ങിലക്കുടയ്ക്ക് ചുറ്റും എന്ന കൃതിക്കാണ് മികച്ച ഹാസ സാഹിത്യത്തിനുള്ള പുരസ്‌കാരം.

മറ്റ് പുരസ്‌കാരങ്ങള്‍
സാഹിത്യ വിമര്‍ശനം

വൈലോപ്പിള്ളി കവിത ഒരു ഇടതുപക്ഷ വായന

ഡോ. പി സോമന്‍

ജീവചരിത്രം/ആത്മകഥ

മുക്തകണ്ഠം വികെഎന്‍
കെ രഘുനാഥന്‍

വിവര്‍ത്തനം

റാമല്ല ഞാന്‍ കണ്ടു
അനിത തമ്പി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker