കോട്ടയം: കൊവിഡ് 19 വൈറസിനെ തുടച്ച് നീക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ച ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായി പുതിയ വീഡിയോയുമായി കേരള പോലീസ്. ഇത്തവണ പോലീസ് എത്തിയത് ‘ലൂസിഫര്‍’ സ്‌റ്റൈലിലാണ്. ശാരീരിക ശുചിത്വത്തിലൂടെ കൊവിഡ് വൈറസിനെ തുരത്താം എന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
‘നിലപാടുണ്ട്. നില വിടാനാകില്ല. ഈ കാലവും കടന്നു പോകും. ഇതും നമ്മള്‍ അതിജീവിക്കും. നിങ്ങളോടൊപ്പമുണ്ട്. കാക്കിയുടെ മഹത്വം കാത്തുകൊണ്ടുതന്നെ. ഈ മഹാമാരിക്ക് മുന്നില്‍ ചങ്കുറപ്പോടെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും, സന്നദ്ധപ്രവര്‍ത്തകര്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും, പൊതുജനങ്ങള്‍ക്കുമായി ഈ വീഡിയോ സമര്‍പ്പിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് പോലീസ് ഈ വീഡിയോ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
നേരത്തേ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ ഡാന്‍സിലൂടെ വിവരിച്ചാണ് കേരള പോലീസ് പ്രചാരണത്തിന്റെ ഭാഗമായത്. ആശയങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ ആളുകളിലേക്ക് എത്തിക്കുന്നതില്‍ പ്രശംസ നേടിയിട്ടുള്ള ആളുകളാണ് പോലീസിന്റെ സോഷ്യല്‍ മീഡിയ ടീം. എന്തായാലും പുതിയ ബോധവല്‍ക്കരണ വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
നിലപാടുണ്ട് … നില വിടാനാകില്ല?
ഈ കാലവും കടന്നു പോകും .. ഇതും നമ്മൾ അതിജീവിക്കും ?നിലപാടുണ്ട് … നില വിടാനാകില്ല? നിങ്ങളോടൊപ്പമുണ്ട് … കാക്കിയുടെ മഹത്വം കാത്തുകൊണ്ടുതന്നെ ?? ഈ മഹാമാരിക്ക് മുന്നിൽ ചങ്കുറപ്പോടെ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും, സന്നദ്ധപ്രവർത്തകർക്കും, സഹപ്രവർത്തകർക്കും, മാധ്യമ പ്രവർത്തകർക്കും, പൊതുജനങ്ങൾക്കുമായി ഈ വീഡിയോ സമർപ്പിക്കുന്നു?#keralapolice #corona #corona_virus #covid19 #BreakTheChain#WORLDHEALTHORGANIZATION #IMA #WHO #COVID19 #CORONA #POLICE #UNICEF #BREAKTHECHAIN #SafeHandsChallenge #MoHFW#KeralaPolice #KeralaGovernmentEnd Credits: Concept: Manoj Abraham IPS, ADGP, Kerala, Directed by: Arun BT (KP Social Media Cell), Starring: Gibin G Nair (KP), Vishnudas (KP), Shehnaz (KP), D.O.P: Renjith (Police HQ), Edit, 3D Animation & VFX: Bimal VS (KP Social Media Cell), Asst.Directors: Santhosh PS, Santhosh Saraswathi (KP Social Media Cell), Production Controllers: Kamalanadh & Akhil (KP Social Media Cell).
Posted by Kerala Police on Friday, March 20, 2020