തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കേരളാ ലോട്ടറി വില്‍പ്പന ഈമാസം മുതല്‍ പുനരാരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. മേയ് 18 മുതലാണ് ലോട്ടറി വില്‍പ്പന പുനരാരംഭിക്കുന്നത്. ജൂണ്‍ ഒന്നിന് ആദ്യ നറുക്കെടുപ്പ് നടക്കും.
നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് എജന്‍സികള്‍ക്ക് ആദ്യ 100 ടിക്കറ്റുകള്‍ വായ്പയായി നല്‍കും. മൂന്ന് മാസത്തിനകം ഈ ടിക്കറ്റിന്റെ പണം നല്‍കിയാല്‍ മതിയാകും- ധനമന്ത്രി പറഞ്ഞു.
നശിച്ചുപോയ ടിക്കറ്റുകള്‍ക്കുപകരം അതേ സീരിസ് ടിക്കറ്റുകള്‍ നല്‍കും. വില്‍പനക്കാര്‍ക്ക് മാസ്‌കും കൈയുറകളും നല്‍കും. ഏജന്റുമാര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കും. കമ്മിഷന്‍ തീരുമാനിക്കുന്ന സ്ലാബുകളുടെ പരിധി കുറയ്ക്കുമെന്നും ധനമന്ത്രി അറിയിച്ചു.