Home-bannerKeralaNews
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹോം ക്വാറന്റൈനില്‍
കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാര്‍ ക്വാറന്റീനില്‍. ലോക്ക് ഡൗണിനിടെ സ്വദേശമായ തമിഴ്‌നാട്ടിലേയ്ക്ക് പോയ മണികുമാറിനോട് പതിനാല് ദിവസം ക്വാറന്റീനില്‍ പോകാന്‍ ജില്ലാ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുകയായിരുന്നു.
ലോക്ക് ഡൗണ്‍ ആരംഭിച്ചതിന് പിന്നാലെയാണ് മണികുമാര്‍ തമിഴ്‌നാട്ടിലേയ്ക്ക് പോയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം തിരികെയെത്തി. ഇരു സംസ്ഥാനങ്ങളുടേയും അനുമതിയോടെയാണ് തിരികെ എത്തിയത്. വാളയാറില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പ്രത്യേക പരിശോധന നടത്തിയിരുന്നു.
ചീഫ് ജസ്റ്റിസിന് ഒപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന പേഴ്‌സണല്‍ അസിസ്റ്റന്റ്, ഗണ്‍മാന്‍, ഡ്രൈവര്‍ എന്നിവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് വീട്ടില്‍ നിരീക്ഷണത്തില്‍ ആണെന്നാണ് ഹൈക്കോടതി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News