30.2 C
Kottayam
Tuesday, November 5, 2024
test1
test1

സംസ്ഥാനത്ത് പെണ്‍കുഞ്ഞുങ്ങളുടെ ജനന നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് പെണ്‍കുഞ്ഞുങ്ങളുടെ ജനന നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. ആയിരം ആണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ 951 പെണ്‍കുഞ്ഞുങ്ങളേയുള്ളൂവെന്നാണ് 2020ലെ ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ പറയുന്നത്. 2015-16ല്‍ ആയിരത്തിന് 1047 എന്നതായിരുന്നു റിപ്പോര്‍ട്ട്.

മറ്റ് ഇടപെടലുകളൊന്നും ഉണ്ടായില്ലെങ്കില്‍ പ്രകൃത്യാ ഉള്ള ആണ്‍-പെണ്‍ അനുപാതം കണക്കാക്കയിട്ടുള്ളത് 1000 ആണ്‍കുഞ്ഞുങ്ങള്‍ക്ക് 950 പെണ്‍കുഞ്ഞുങ്ങള്‍ എന്നാണ്. ഇതില്‍ കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ നിരക്ക് ആയിരത്തിനു മുകളിലായിരുന്നു. നഗര മേഖലയില്‍ 983 പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ഗ്രാമീണ മേഖലയില്‍ 922 ആണ്.

പെണ്‍ശിശു ജനന നിരക്കില്‍ മുന്നില്‍ ആലപ്പുഴയും പിന്നില്‍ തൃശൂരുമാണ്. പെണ്‍കുട്ടികളുടെ ജനന നിരക്ക് കുറയുന്നതിനുള്ള കാരണങ്ങള്‍ കണ്ടെത്തി നടപടിയെടുക്കേണ്ടത് അത്യാവശ്യമാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ജില്ലകളിലെ ജനന നിരക്ക്, ബ്രാക്കറ്റില്‍ പഴയത്:

ആലപ്പുഴ: 1485 (1112), എറണാകുളം: 1034 (1246), മലപ്പുറം: 807 (936), ഇടുക്കി: 859, (1139), കണ്ണൂര്‍: 880 (1066), കാസര്‍കോട്: 984 (981), കൊല്ലം 1135 (851), കോട്ടയം: 865 (1077), പത്തനംതിട്ട: 916 (1135), തിരുവനന്തപുരം:1000 (1115), തൃശൂര്‍: 763 (1120), വയനാട്: 1003 (1241), പാലക്കാട്: 1012 (1075), കോഴിക്കോട്: 1000 (954).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലോറൻസ് ബിഷ്‌ണോയി ‘ഗ്യാങ്സ്റ്റർ’ ടി- ഷർട്ടുകൾ വില്പനയ്ക്ക്, ഫ്ലിപ്കാർട്ടിനും മീഷോയ്ക്കുമെതിരെ കടുത്ത വിമർശനം

ബെംഗളൂരു: ഇ- കൊമേഴ്‌സ് കമ്പനികളായ ഫ്ലിപ്കാർട്ടും മീഷോയും ഗുണ്ടാസംഘത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ചിത്രങ്ങളുള്ള ടി- ഷർട്ടുകൾ വില്പനയ്ക്ക് എത്തിച്ചതിനെതിരെ രൂക്ഷ വിമർശനം. ഗുണ്ടാസംഘങ്ങളെ താരങ്ങളാക്കിക്കൊണ്ടുള്ള വിപണനതന്ത്രം അംഗീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കമ്പനികൾ ഇത്തരം...

ഇങ്ങനെയായാൽ ആഭ്യന്തര വകുപ്പ് താൻ ഏറ്റെടുക്കേണ്ടി വരുമെന്ന് പവൻ കല്യാണ്‍; വിമർശനമല്ല പ്രോത്സാഹനമെന്ന് അനിത

അമരാവതി: അന്ധ്ര പ്രദേശിൽ തെലുങ്കുദേശം പാർട്ടിയുടെ സഖ്യകക്ഷിയായ ജനസേനയുടെ നേതാവും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്‍റെ വിമർശനത്തിന് മറുപടിയുമായി ആഭ്യന്തര മന്ത്രി അനിത വംഗലപ്പുടി. ആഭ്യന്തര മന്ത്രിയെന്ന നിലയിലെ പ്രവർത്തനം പോരെന്നും പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ...

ഉറക്കത്തിനിടെ പാമ്പു കടിച്ചു; മുത്തശ്ശി ചികിത്സയിൽ, കടിയേറ്റത് അറിയാതിരുന്ന കൊച്ചുമകൾ മരിച്ചു

പാലക്കാട്: മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്ന 8 വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി - സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമ (8) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ...

ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച ഉത്തരവ്; കോടതിയിൽ ശക്തമായ വാദപ്രതിവാദം; പൊലീസിനെ പഴിച്ച് കുടുംബവും

കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശേരി ജില്ലാ കോടതി വെള്ളിയാഴ്ച വിധി പറയും. ഇന്ന് ദിവ്യയുടെയും പ്രോസിക്യൂഷൻ്റെയും എഡിഎമ്മിൻ്റെ...

ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവെച്ച് സുപ്രീംകോടതി; ഹൈക്കോടതി വിധി റദ്ദാക്കി

ന്യൂഡല്‍ഹി: 2004-ലെ ഉത്തര്‍പ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം സുപ്രീംകോടതി ശരിവച്ചു. നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. വിവിധ മദ്രസാ മാനേജര്‍മാരുടേയും അധ്യാപകരുടേയും സംഘടനകളും മറ്റും നല്‍കിയ അപ്പീലിലാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.