25.6 C
Kottayam
Wednesday, May 15, 2024

അടിച്ചുതകര്‍ത്ത് സഞ്ജു സാംസണ്‍; രാജസ്ഥാനെതിരായ രഞ്ജി ട്രോഫി ആവേശകരമായ അന്ത്യത്തിലേക്ക്

Must read

ജയ്പൂര്‍: രാജസ്ഥാനെതിരായ കേരളത്തിന്റെ രഞ്ജി ട്രോഫി മത്സരം ആവശേകരമായ അന്ത്യത്തിലേക്ക്. ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് വഴങ്ങിയ കേരളത്തിന് അവസാന ദിനം ഇനി ജയിക്കാന്‍ വേണ്ടത് ആറ് വിക്കറ്റ് ശേഷിക്കെ 217 റണ്‍സ്. നിലവില്‍ നാലിന് 178 എന്ന നിലയിലാണ് കേരളം. സഞ്ജു സാംസണ്‍ (44 പന്തില്‍ 65), സച്ചിന്‍ ബേബി (17) എന്നിവരാണ് ക്രീസില്‍. രണ്ടാം ഇന്നിംഗ്‌സില്‍ രാജസ്ഥാന്‍ എട്ടിന് 363 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

രോഹന്‍ പ്രേം (0), ജലജ് സക്‌സേന (16), പി രാഹുല്‍ (64), ഷോണ്‍ ജോര്‍ജ് (9) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. രോഹന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. എം ജെ സുതറിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു രോഹന്‍. ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച സക്‌സേനയും നിരാശപ്പെടുത്തി. യുവതാരം ഷോണിനും പിടിച്ചുനില്‍ക്കാനായില്ല. ഇതോടെ മൂന്നിന് 49 എന്ന നിലയിലായി കേരളം. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന സഞ്ജു- രോഹന്‍ സഖ്യമാണ് കേരളത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

ഇരുവരും 89 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. 70 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും എട്ട് ഫോറുമുണ്ടായിരുന്നു. നേരത്തെ ദീപക് ഹൂഡയുടെ (പുറത്താവാതെ 155) സെഞ്ചുറിയാണ് രാജസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. കെ എസ് റാത്തോര്‍ (75), അഭിജിത് തോമര്‍ (68) മികച്ച പ്രകടനം പുറത്തെടുത്തു. സക്‌സേന കേരളത്തിന് വേണ്ട് മൂന്ന് വിക്കറ്റ് നേടി. സിജോമോന്‍ ജോസഫ്, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതമുണ്ട്. 

നേരത്തെ, രാജസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 337നെതിരെ കേരളം 306ന് പുറത്താവുകയായിരുന്നു. 31 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് കേരളം വഴങ്ങിയത്. സച്ചിന്‍ ബേബി (139), സഞ്ജു സാംസണ്‍ (82) എന്നിവരാണ് കേരളനിരയില്‍ തിളങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന് ഒന്നാം ഇന്നിംഗ്‌സിലും ഹൂഡയുടെ (133) സെഞ്ചുറിയാണ് തുണയായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week