Home-bannerKeralaNews

ജോസ് കെ മാണിയ്ക്ക് തിരിച്ചടി ,വിവാദയോഗതീരുമാനങ്ങള്‍ പ്രസിദ്ധപ്പെടുത്തരുതെന്ന്‌ കോടതി ഉത്തരവ്

 

തൊടുപുഴ: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ചെയര്‍മാനായി ജോസ് കെ മാണി എം.പിയെ തെരഞ്ഞെടുത്ത നടപടിയ്ക്ക് സ്റ്റേ നല്‍കിയുള്ള തൊടുപുഴ മുന്‍സിഫ് കോടതി ഉത്തരവ് പുറത്തിറങ്ങി.ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാനായി പ്രവര്‍ത്തിയ്ക്കരുതെന്ന്‌
ഉത്തരവ് വ്യക്തമാക്കുന്നു.ഞായറാഴ്ച നടന്ന സംസ്ഥാന സമിതി യോഗത്തിലെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. കേസില്‍ പുതുയ ഉത്തരവുണ്ടാകും വരെയാണ് വിലക്ക്.

ജോസഫ് ഗ്രൂപ്പ് ഇടപെടലിനേത്തുടര്‍ന്നായ കോടതി ഉത്തരവില്‍ വ്യക്തതയില്ലെന്നായിരുന്നു ജോസ് കെ മാണി വിഭാഗത്തിന്റെ വാദം.ഉത്തരവ് അവഗണിച്ച് കോട്ടയത്തെ പാര്‍ട്ടി ഓഫീസിലെത്തി ചെയര്‍മാന്റെ കസേരയിലും ഇരുന്നു.ജോസ് കെ മാണിയുടെ ഫലകവും ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്നു.ഉത്തരവില്‍ വ്യക്തത കൈവന്നതോടെ ചെയര്‍മാന്റെ അധികാരങ്ങള്‍ ജോസ് കെ മാണിയ്ക്ക് ഉപയോഗിയ്ക്കാനാവാത്ത അവസ്ഥയാണ് നിലവില്‍ വന്നിരിയ്ക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button