Home-bannerKeralaNewsRECENT POSTS
സീറ്റുകള്‍ വിട്ടുകൊടുക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ല; നിലപാട് വ്യക്തമാക്കി ജോസ് കെ. മാണി
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ്-എം മത്സരിച്ച സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കുമെന്നും ഈ സീറ്റുകള്‍ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും ജോസ് കെ. മാണി. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും പാര്‍ട്ടി തയാറാകില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
പാലാ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കേരള കോണ്‍ഗ്രസിലെ ജോസഫ്-ജോസ് വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് ജോസ് കെ. മാണിയുടെ പ്രതികരണം. ജോസഫ് വിഭാഗവുമായി ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പും വേണ്ടെന്നാണ് ജോസ് വിഭാഗം നിശ്ചയിച്ചിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News