FootballKeralaNewsSports

22 മിനുട്ടില്‍ 4 ഗോളുകള്‍,ആടിയുലഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരേ 4 ഗോളടിച്ച് മുംബൈ സിറ്റി എഫ്.സി. മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ഗോളടിച്ചുകൊണ്ട് മുംബൈ കേരളത്തെ ഞെട്ടിച്ചു. മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം കൂടിയായ ഓര്‍ഗെ പെരേര ഡയസ്സാണ് മുംബൈയ്ക്ക് വേണ്ടി വലകുലുക്കിയത്. പിന്നാലെ ഗ്രെഗ് സ്റ്റ്യുവര്‍ട്ടും മഞ്ഞപ്പടയ്‌ക്കെതിരേ വലകുലുക്കി.

പന്തുമായി മുന്നേറിയ ബിപിന്‍ സിങ് പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ അത് തട്ടിയകറ്റി. എന്നാല്‍ പന്ത് നേരെയെത്തിയത് ഡയസ്സിന്റെ കാലിലേക്കാണ്. റീബൗണ്ടായി വന്ന പന്ത് ഒഴിഞ്ഞ പോസ്റ്റിലേക്ക് അനായാസം തട്ടിയിട്ടുകൊണ്ട് ഡയസ്സ് മുംബൈയ്ക്ക് നിര്‍ണായക ലീഡ് സമ്മാനിച്ചു.

എട്ടാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് മുംബൈ ഗോള്‍മുഖത്ത് ആക്രമണം അഴിച്ചുവിട്ടെങ്കിലും ഡയമന്റക്കോസിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ ലാച്ചെന്‍പ കൈയ്യിലൊതുക്കി. 10-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് മുംബൈ വീണ്ടും ലീഡുയര്‍ത്തി. ഇത്തവണ ഗ്രെഗ് സ്റ്റിയുവര്‍ട്ടാണ് ടീമിനായി വലകുലുക്കിയത്. ചങ്‌തെയുടെ അളന്നുമുറിച്ച ക്രോസിന് തലവെച്ചുകൊണ്ട് താരം ടീമിന്റെ ലീഡ് രണ്ടായി ഉയര്‍ത്തി. സ്റ്റിയുവര്‍ട്ടിന്റെ ശക്തമായ ഹെഡ്ഡര്‍ കയറിത്തട്ടാന്‍ ഗോള്‍കീപ്പര്‍ ഗില്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതോടെ ആദ്യ 20 തന്നെ ബ്ലാസ്റ്റേഴ്‌സ് 4 ഗോളിന് പിന്നിലായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button