FootballKeralaNewsSports

SANTHOSH TROPHY:കാശ്മീരിനെയും തകര്‍ത്തു,നാലാം ജയത്തോടെ കേരളം ഒന്നാമത്‌

കോഴിക്കോട്∙ സന്തോഷ് ട്രോഫിയിൽ ജമ്മു കശ്മീരിനെയും തകർത്ത് കേരളത്തിന്റെ മുന്നേറ്റം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. ആദ്യ പകുതിയിൽ കേരളത്തെ ഗോളടിക്കാൻ അനുവദിക്കാതെ കശ്മീർ പിടിച്ചുനിന്നെങ്കിലും രണ്ടാം പകുതിയിൽ കേരളം ലക്ഷ്യം കാണുകയായിരുന്നു. കേരളത്തിനായി വിഘ്നേഷ് (51-ാം മിനിറ്റ്), റിസ്വാൻ (76), നിജോ ഗിൽബർട്ട് (93) എന്നിവരാണു ഗോളുകൾ നേടിയത്.

ജയത്തോടെ അടുത്ത മത്സരത്തിൽ കരുത്തരായ മിസോറമിനെ സമനിലയിൽ തളച്ചാൽ പോലും കേരളത്തിനു ഫൈനൽ റൗണ്ട് ഉറപ്പിക്കാം. എട്ടിനാണ് കേരളം – മിസോറം മൽസരം. നാലാം ജയത്തോടെ 12 പോയിന്റുമായി രണ്ടാം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണു കേരളം.

4 കളികളും ജയിച്ച മിസോറമിനും 12 പോയിന്റുണ്ട്. ഗോൾ ശരാശരിയിൽ കേരളം മിസോറമിനും ഏറെ മുന്നിലാണ്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാണ് ഫൈനൽ റൗണ്ടിലേക്കു നേരിട്ടു യോഗ്യത നേടുന്നത്. രണ്ടാം സ്ഥാനത്തെത്തുന്ന മികച്ച 3 ടീമുകളും യോഗ്യത നേടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker