EntertainmentKeralaNews

കാവ്യ മാധവൻ വീണ്ടും ​ഗർഭിണി? ആ സർപ്രൈസ് ഉടൻ‌ ആരാധകരിലേക്ക് എത്തും, വൈറലായി സോഷ്യൽമീഡിയ പോസ്റ്റ്!

കൊച്ചി:കാവ്യ മാധവന് പകരം ഒരു നടിയെ സങ്കൽപിക്കാൻ മലയാളിക്ക് ആവില്ല. ഒരു കാലത്ത് മലയാളത്തിൽ ഏറ്റവും താരമൂല്യമുള്ള നടിയായിരുന്നു കാവ്യ. കൊമേഴ്സ്യൽ സിനിമകൾ‌ക്കൊപ്പം തന്നെ കലാമൂല്യ സിനിമകളുടെയും ഭാ​ഗമായിരുന്നു നടി. അതുകൊണ്ട് തന്നെ കാവ്യ കേന്ദ്രകഥാപാത്രമായുള്ള നിരവധി സിനിമകൾ പ്രേക്ഷകരിലേക്ക് എത്തുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തു.

പെരുമഴക്കാലം, ​ഗദ്ദാമ പോലുള്ള സിനിമകളിൽ കാവ്യ കാഴ്ചവെച്ച പ്രകടനം ഇന്നത്തെ പല യുവനടിമാർക്കും സ്വപ്നം മാത്രമാണ്. പതിനാറാം വയസിൽ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ കോളജ് വിദ്യാർത്ഥിനിയായും പക്വതയുള്ള ഭാര്യയായും ഞെട്ടിച്ചുകൊണ്ടാണ് നായികയായി കാവ്യ സിനിമയിലേക്ക് കാലെടുത്ത് വെച്ചത്.

നടിയുടെ വ്യക്തി ജീവിതത്തോട് ആളുകൾക്ക് എതിർപ്പുണ്ടെങ്കിലും സിനിമാ ജീവിതത്തെ കുറിച്ച് ആളുകൾക്കെന്നും നല്ലത് മാത്രമെ പറയാനുള്ളു. ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത താരം കുടുംബജീവിതം ആസ്വദിക്കുകയാണ്. സോഷ്യൽമീഡിയയിൽ സജീവമല്ലെങ്കിലും കാവ്യയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താൽപര്യമാണ്.

Kavya Madhavan

ദിലീപും മകൾ മീനാക്ഷിയും പങ്കുവെക്കുന്ന സോഷ്യൽമീഡിയ പോസ്റ്റുകൾ വഴിയാണ് കാവ്യയുടെ വിശേഷങ്ങൾ ആരാധകർ അറിയുന്നത്. ഇടയ്ക്കെല്ലാം ദിലീപിനൊപ്പം സിനിമാക്കാരുടെ ഫങ്ഷനുകളിൽ കാവ്യ പങ്കെടുക്കാറുണ്ട്. അടുത്തിടെ ഒരു സ്കൂൾ വാർഷികത്തിൽ ദിലീപിനൊപ്പം അതിഥിയായി കാവ്യയും പങ്കെടുക്കുകയും പ്രസം​​ഗിക്കുകയും ചെയ്തിരുന്നു.

കാവ്യ സോഷ്യൽമീഡിയയിൽ സജീവമല്ലെങ്കിലും നടിയുടെ പേരിൽ നിരവധി ഫാൻ പേജുകൾ പ്രവർത്തിക്കുന്നുണ്ട്. അത്തരത്തിൽ ഒരു ഫാൻ പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റും അതിന് വന്ന കമന്റുകളുമാണ് വൈറലാകുന്നത്.

നിരന്തരം കാവ്യയുടെയും ദിലീപ് കുടുംബത്തിന്റെയും അപ്ഡേറ്റുകൾ തരാറുള്ള ഫാൻ പേജിൽ കാവ്യയുടെ പുതിയ ചിത്രം പങ്കുവെച്ച് കാവ്യയെ സംബന്ധിക്കുന്ന ഒരു സര്‍പ്രൈസ് വാര്‍ത്തയുണ്ട്. അത് അറിയാൻ റെഡിയാണോ എന്ന് ചോദിച്ചുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. പുതിയ സോഷ്യൽമീഡിയ പോസ്റ്റ് ഞൊടിയിടയിൽ വൈറലായി.

പോസ്റ്റ് കണ്ടതോടെ എന്താണ് ആ സർപ്രൈസ് എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ. പലരും തങ്ങളുടെ ഊഹാപോഹങ്ങൾ കമന്റിലൂടെ ചോദിക്കുന്നുമുണ്ട്. കാവ്യ മാധവൻ വീണ്ടും ​ഗർഭിണിയാണോ? എന്നതായിരുന്നു ആദ്യം പ്രത്യക്ഷപ്പെട്ട കമന്റ്.

Kavya Madhavan

വളരെ ആകാംക്ഷയിലാണ് ഞങ്ങള്‍. എന്താണ് കാര്യം?, കാവ്യ അഭിനയത്തിലേക്ക് തിരിച്ചുവരികയാണോ?, ദിലീപിന്റെ അടുത്ത ചിത്രത്തില്‍ നായിക കാവ്യയാണോ എന്നൊക്കെയുള്ള ചോദ്യങ്ങളും കമന്റില്‍ നിറയുന്നുണ്ട്. കാവ്യയ്ക്ക് വിവാഹത്തിന് അടക്കം മേക്കപ്പ് ചെയ്ത് കൊടുത്ത ഉണ്ണി അടക്കം സർപ്രൈസ് വാർത്ത അറിയാനുള്ള ആകാംഷ കമന്റിലൂടെ അറിയിച്ചിട്ടുണ്ട്.

സർപ്രൈസ് വൈകാതെ താരത്തിന്റെ ഫാൻ പേജിലൂടെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം. സിനിമാ ജീവിതത്തിൽ ഏറെ അനുഭവ സമ്പത്തുമുണ്ട് കാവ്യാ മാധവന്. അതുകൊണ്ട് തന്നെ ന‍ടി അഭിനയത്തിലേക്ക് തിരിച്ച് വരണമെന്നത് എല്ലാ സിനിമാ പ്രേമികളുടെയും ആ​ഗ്രഹമാണ്.

ആറ് വയസുകാരി മഹാലക്ഷ്മി എന്നൊരു മകൾ കാവ്യ മാധവനുണ്ട്. ദിലീപും കാവ്യയും കുടുംബസമേതം ചെന്നൈയിലാണ് താമസം. ദിലീപിന്റെ മകൾ മീനാക്ഷി ചെന്നൈയിൽ ഹൗസ് സർജൻസി ചെയ്യുകയാണ്. അടുത്തിടെ മീനാക്ഷിയുടെ ഒരു ഡാൻസ് റീൽ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. സംവിധായകൻ അൽഫോൺസ് പുത്രന്റെ ഭാര്യയ്ക്കൊപ്പമായിരുന്നു മീനാക്ഷിയുടെ നൃത്തം.

അതേസമയം വോയ്സ് ഓഫ് സത്യനാഥനാണ് ദിലീപിന്റെ റിലീസിനെത്തിയ ഏറ്റവും പുതിയ സിനിമ. സിനിമയ്ക്ക് എല്ലായിടത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. റാഫിയാണ് സിനിമ സംവിധാനം ചെയ്തത്. സിനിമയുടെ പ്രമോഷന് വേണ്ടി കേരളത്തിൽ അങ്ങോളമിങ്ങോളം ദിലീപ് സഞ്ചരിച്ച വീഡിയോകൾ വൈറലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker