Home-bannerNationalNewsRECENT POSTSTop Stories
കാശ്മീര്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ പാക് ശ്രമം,നാലു ഭീകരരെ വധിച്ച് ഇന്ത്യന്‍ സേന
ശ്രീനഗര്‍ : ജമ്മു കാഷ്മീര്‍ അതിര്‍ത്തി വഴി നുഴഞ്ഞ് കയറാനുള്ള പാക് സേനയുടെ ശ്രമം തകര്‍ത്തെന്നും, നാല് ഭീകരരെ വധിച്ചതായും അറിയിച്ച് കരസേന.കൊല്ലപ്പെട്ട നാല് പേരുടെ ചിത്രങ്ങളും കരസേന പുറത്തുവിട്ടു. ജൂലായ് 31ന് രാത്രി കേരാന്‍ സെക്ടറിലൂടെ പാക് സേനയുടെ ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് കാശ്മീരിലേക്ക് നുഴഞ്ഞ് കയറാനുള്ള ശ്രമം നടത്തിയതെന്നും 36 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ വധിച്ചതെന്നും കരസേന അധികൃതര്‍ അറിയിച്ചു.
ഇന്ത്യന്‍ ഔട്ട്‌പോസ്റ്റുകളോട് ചേര്‍ന്നാണ് നാല് പേരുടെയും മൃതദേഹങ്ങള്‍ കിടക്കുന്നതെന്നും മൃതദേഹങ്ങള്‍ കണ്ടെടുക്കാതിരിക്കാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സേന നിരന്തരമായി വെടിയുതിര്‍ക്കുകയാണെന്നും കരസേന വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News