KeralaNews

കാെവിഡ് ആസ്ഥാനമായി വീണ്ടും കാസർഗോഡ്, 2 ആരോഗ്യ പ്രവർത്തകർ അടക്കം ഇന്ന് രാേഗം സ്ഥിരീകരിച്ചത് 10 പേർക്ക്

കാസർഗോഡ് :ഇന്ന് 10 പേർക്കു കൂടി കാെ വിഡ് സ്ഥിരീകരിച്ചതോടെ കാസർഗോഡ് വീണ്ടും ആശങ്കയുടെ മുൾമുനയിൽ .

മഹാരാഷ്ട്രയിൽ നിന്ന് നാലാം തീയതി വരികയും പതിനൊന്നാം തീയതി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്ത പൈവളിക സ്വദേശിയെ തലപ്പാടിയിൽ നിന്നും കാറിൽ കൂട്ടിക്കൊണ്ടുവന്ന വ്യക്തിയും,(50  വയസ്സ്) , കൂടെ യാത്ര ചെയ്ത ഭാര്യയുമാണ്(35  വയസ്സ്) ഇന്ന് രോഗബാധ സ്ഥിരീകരിച്ച രണ്ടുപേർ. ഇവരുടെ 11ഉം എട്ടും വയസ്സുള്ള ആൺകുട്ടികൾക്കും രോഗബാധ ഉണ്ടായി. കാറോടിച്ച വ്യക്തി ഈ കാലയളവിൽ മൂന്നുതവണ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാൻസർ രോഗിയുമായി   വരികയും ആശുപത്രിയിലെ ക്യാൻസർ വാർഡ്, ലാബ്, എക്സ്-റേ റൂം എന്നിവിടങ്ങളിൽ പ്രവേശിക്കുകയും ചെയ്തു. ജില്ലാ ആശുപത്രിയിലെ ഒരു ആരോഗ്യപ്രവർത്തകയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു .പന്ത്രണ്ടാം തീയതി ആണ് ഇവരുടെ സ്രവം  പരിശോധനയ്ക്കായി എടുത്തത്. രോഗബാധ സ്ഥിരീകരിച്ചവരിൽ കാസർകോട് ജനറൽ ആശുപത്രിയിലെ ഒരു ആരോഗ്യപ്രവർത്തകയും ഉൾപ്പെടുന്നു.

കാസർകോട് മുനിസിപ്പാലിറ്റിയിലെ 65 വയസ്സുള്ള വ്യക്തിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം കഴിഞ്ഞ ഒന്നര മാസത്തിലധികമായി മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ആണ് താമസം. കോട്ടയത്ത്‌  നിന്ന് തലപ്പടിയിലേക്ക് വരുന്ന ആംബുലൻസിൽ കയറി  ആണ് അദ്ദേഹം കാസർഗോഡ് എത്തിയത്.

ശ്വാസകോശരോഗത്തെത്തുടർന്ന് ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്‌ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് സ്രവം  പരിശോധനയ്ക്ക് അയച്ചത്. ബാംഗ്ലൂരിൽ നിന്നും വന്ന 26 വയസ്സുള്ള കള്ളാർ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരു  വ്യകതി. ഇയാൾ പൂടംകല്ല്  താലൂക് ആശുപത്രിയിൽ നിരീക്ഷണത്തിൽ  ആയിരുന്നു.
പന്ത്രണ്ടാം തീയതി നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് ജില്ലാ ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. 

രോഗബാധ സ്ഥിരീകരിച്ച മറ്റു രണ്ടുപേർ കുമ്പള സ്വദേശികളായ 58, 31 വയസ്സുള്ള മഹാരാഷ്ട്രയിൽ നിന്നും വന്നവരാണ്. 58  വയസുള്ള കുമ്പള സ്വദേശി ഹൃദ്രോഗിയും കടുത്ത പ്രേമഹാ രോഗിയും ആയതിനാൽ പരിയാരം മെഡിക്കൽ  കോളേജിലും ബാക്കിയുള്ളവർ ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലുമാണ് ചികിത്സയിൽ ഉള്ളത്.

അന്തർസംസ്ഥാന യാത്രക്കാരിൽ നിന്നും രോഗ വ്യാപന സാധ്യത കൂടുന്നതായി ബോധ്യപ്പെട്ടതിനാൽ പൊതു ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതര സംസ്ഥാനത്തിൽ  വരുന്നവർ റൂമികളിൽ തന്നെ നിരീക്ഷണത്തിൽ  കഴിയുന്നുവെന്നു കുടുംബങ്ങളും   ജാഗ്രത സമിതികളും  ഉറപ്പ് വരുത്തണം.

ഇത്തരക്കാർക്ക്  എന്തെകിലും രോഗലക്ഷണങ്ങൾ  ഉണ്ടെങ്കിൽ എത്രയും പെട്ടന്ന്  അടുത്തുള്ള ആരോഗ്യപ്രവർത്തകരേ വിവരം  അറിയിക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker