ബംഗ്ലൂരു : കർണാടക ബിജെപി ഐടി സെൽ മേധാവി പ്രശാന്ത് മക്കനൂർ അറസ്റ്റിൽ. ഇന്നലെ രാത്രി വൈകിയാണ് പ്രശാന്തിനെ ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്തത്. കർണാടക ബിജെപിയുടെ എക്സ് ഹാൻഡിലിൽ പോസ്റ്റ് ചെയ്ത മുസ്ലിം വിദ്വേഷ വീഡിയോയ്ക്ക് എതിരായ പരാതിയിലാണ് അറസ്റ്റ്. ബെംഗളുരു ഹൈ ഗ്രൗണ്ട്‍സ് പൊലീസ് സ്റ്റേഷനിലാണ് പ്രശാന്ത് മക്കനൂർ നിലവിലുളളത്.
സംവരണവുമായി ബന്ധപ്പെട്ട് കർണാടക ബിജെപിയുടെ എക്സ് ഹാൻഡിലിൽ പ്രസിദ്ധീകരിച്ച വിദ്വേഷ വീഡിയോയാണ് അറസ്റ്റിലേക്ക് നയിച്ചത്. പിന്നാക്ക വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ കോൺഗ്രസ്, മുസ്ലിം വിഭാഗത്തിന് മാത്രമായി അനധികൃതമായി നൽകുന്നുവെന്ന് സൂചിപ്പിക്കുന്നതായിരുന്നു ബിജെപി പങ്ക് വെച്ച വീഡിയോ. കോൺഗ്രസ് പരാതി നൽകി മൂന്നാം ദിവസം ദൃശ്യങ്ങൾ നീക്കം ചെയ്യാൻ എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News