NationalNews

10 ദിവസം രാത്രി കർഫ്യൂ; പുതുവത്സര ആഘോഷങ്ങൾക്കു നിരോധനം,നിയന്ത്രണം കടുപ്പിച്ച് കർണാടക

ബെംഗളൂരു• കർണാടകയിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഈ മാസം 28 മുതൽ പത്തു ദിവത്തേയ്ക്ക്, രാത്രി 10 മുതൽ പുലർച്ചെ 5 വരെയാണ് കർഫ്യൂവെന്ന് ആരോഗ്യമന്ത്രി കെ.സുധാകർ അറിയിച്ചു. ഇതിനുപുറമെ സംസ്ഥാനത്തെ പുതുവത്സര ആഘോഷങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി.

ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനവും പുതിയ കോവി‍ഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നതിന്റെയും സാഹചര്യത്തിലാണു സംസ്ഥാന സർക്കാരിന്റെ നടപടി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകനയോഗത്തിലാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായത്.

പുതുവത്സരത്തിനു പൊതുയിടങ്ങളിൽ ആഘോഷങ്ങളോ ഡിജെ പാർട്ടി ഉൾപ്പെടെയുള്ള വലിയ കൂട്ടങ്ങളോ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഭക്ഷണശാലകൾ, ഹോട്ടലുകൾ, പബ്ബുകൾ, റസ്റ്ററന്റുകൾ തുടങ്ങിയ ഇടങ്ങളിൽ 50 ശതമാനം ആളുകൾക്കായിരിക്കും പ്രവേശനമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മധ്യപ്രദേശ്, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിലും ആദ്യമായി ഒമിക്രോൺ കേസുകൾ റിപ്പോർട്ടു ചെയ്തു. മധ്യപ്രദേശിൽ എട്ടും ഹിമാചലിൽ ഒരാൾക്കുമാണു രോഗം. ഇതോടെ രാജ്യത്തെ ഒമിക്രോൺ കേസുകളുടെ എണ്ണം 424 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കേസുകൾ– 108, ഡൽഹിയിൽ 79 കേസുകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker