തിരുവനന്തപുരം: പാലാ സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ എന്‍.സി.പി മുന്നണി വിട്ടേക്കില്ല. ദേശീയ നേതൃത്വത്തിന് മുന്നണി മാറ്റത്തിന് താത്പര്യമില്ലെന്നാണ് സൂചന. പാലാ എംഎല്‍എ മാണി സി.കാപ്പന്‍ യുഡിഎഫിലേക്ക് പോയാലും മുന്നണി മാറേണ്ടന്ന നിലാപാടിലാണ് എന്‍സിപി ദേശീയ നേതൃത്വം.
പാലാ സീറ്റില്‍ മാത്രമേ തര്‍ക്കമുള്ളുവെന്നും ഒരു സീറ്റിന്റെ പേരില്‍ മുന്നണി വിടേണ്ട സാഹചര്യമില്ലെന്നുമാണ് എ.കെ ശശീന്ദ്രന്റെ നിലപാട്. എന്നാല്‍ മാണി സി. കാപ്പനും അനുയായികളും യുഡിഎഫിലെത്തും. ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.
മുന്നണി മാറ്റം സംബന്ധിച്ച് ദേശീയ നേതൃത്വവുമായി ഇനി ചര്‍ച്ചയില്ലെന്ന് കാപ്പന്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്ര നേതൃത്വം അനുകൂല നിലപാട് എടുത്താലും ഇല്ലെങ്കിലും ഞായറാഴ്ച പാലായില്‍ എത്തുന്ന ഐശ്വര്യ കേരള യാത്രയിലൂടെ കാപ്പന്‍ യുഡിഎഫ് പ്രവേശനം നടത്തും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News