EntertainmentKeralaNews

ഉള്ളുതുറന്ന് കരയാൻ പറ്റുന്ന,എന്നെ ആശ്വസിപ്പിക്കാൻ കഴിയുന്ന ഒരാളാണ് അദ്ദേഹം; ഞങ്ങൾ ഒരുപോലെയാണ്; കല്യാണി

കൊച്ചി:മലയാളത്തിലെ യുവനായികമാരിൽ പ്രധാനിയാണ് നടി കല്യാണി പ്രിയദർശൻ. പ്രിയദർശന്റെയും ലിസിയുടെയും മകളെന്ന മേൽവിലാസത്തിലാണ് എത്തിയതെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഒരിടം കണ്ടെത്താൻ കല്യാണിക്ക് സാധിച്ചു. ഹലോ എന്ന തെലുങ്ക് സിനിമയിലൂടെയാണ് താര പുത്രിയുടെ സിനിമാ അരങ്ങേറ്റം. തുടർന്ന് തെലുങ്കിലും തമിഴിലുമായി മൂന്ന് ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് കല്യാണി മലയാളത്തിലേക്ക് എത്തുന്നത്.

ദുൽഖർ സൽമാൻ നായകനായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ്സിനിമയിലൂടെയാണ് കല്യാണി മലയാളത്തിൽ വരവറിയിക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ വലിയ സ്വീകാര്യതയാണ് കല്യാണിക്ക് ലഭിച്ചത്. പിന്നീട് മരക്കാർ, ബ്രോ ഡാഡി, ഹൃദയം, തല്ലുമാല തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയ പ്രകടനം കൊണ്ട് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു താരം.

Kalyani Priyadarshan

സിനിമയിലും ജീവിതത്തിലുമെല്ലാം നല്ല സൗഹൃദങ്ങൾ ഉള്ള ആളാണ് കല്യാണി. സ്റ്റാർ കിഡായ കല്യാണിയുടെ അടുത്ത സുഹൃത്തുക്കളും സ്റ്റാർ കിഡ്‌സ് തന്നെയാണ്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ കല്യാണി തന്റെ സൗഹൃദങ്ങളെ കുറിച്ച് പറഞ്ഞത് ഇപ്പോൾ ശ്രദ്ധനേടുകയാണ്. ബെസ്ററ് ഫ്രണ്ട്സ് ആരൊക്കെയാണ് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കല്യാണി.

‘സിനിമയിൽ ഉള്ളതാണെങ്കിൽ അത് കീർത്തി സുരേഷും പ്രണവും ആണെന്ന് പറയാം. പക്ഷെ രാത്രി രണ്ടു മണിക്കും മൂന്നു മണിക്കുമൊക്കെ പോയി എന്തും തുറന്നു പറഞ്ഞു ഉള്ളു തുറന്നു കരയാനൊക്കെ പറ്റുന്ന ഒരാൾ ദുൽഖറാണ്. ഏത് സമയത്ത് ആണെങ്കിലും ഞാൻ എന്തെങ്കിലും ഒരു കാര്യത്തെക്കുറിച്ച് ആലോചിച്ചു ആശങ്കപ്പെടുകയാണെങ്കിൽ ആദ്യം ഞാൻ വിളിക്കുന്നയാൾ ദുൽഖർ ആയിരിക്കും. എന്നെ സമാധാനിപ്പിക്കാനും ഇറ്റ്സ് ഓക്കേ എന്ന് പറഞ്ഞു ആശ്വസിപ്പിക്കാനും കഴിയുന്ന ഒരാൾ ദുൽഖറാണ്’, കല്യാണി പറഞ്ഞു.

‘ഞാനും ദുൽഖറും ഒരുപോലെയുള്ള രണ്ടു പേരാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി എന്റെ കയ്യിലുള്ള എല്ലാ വസ്തുക്കളും ദുൽഖറിന്റെ കയ്യിലുമുണ്ടാകും, അതുപോലെ തിരിച്ച് ദുൽഖർ വാങ്ങുന്ന സാധങ്ങളൊക്കെ ഞാനും വാങ്ങാറുണ്ട്. പേഴ്സണാലിറ്റിയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ ദുൽഖറിന് ഞാൻ ഒന്നും കൊടുക്കുകയോ ഒന്നും തിരിച്ച് അദ്ദേഹത്തിൽ നിന്നും എടുക്കുകയോ വേണ്ടാ, ഞങ്ങൾ ഏതാണ്ടൊക്കെ ഒരുപോലെ തന്നെയാണ്’, കല്യാണി വാചാലയായി.

Kalyani Priyadarshan Dulquer Salmaan

ദുൽഖറിൽ നിന്നും എന്തെങ്കിലും എടുക്കാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിൽ ഒരു കാർ എടുക്കാമെന്നാണ് കല്യാണി മറുപടി നൽകിയത്. ദുൽഖറിന്റെ കയ്യിൽ കുറെ കാറുകൾ ഉണ്ട്, അതിൽ നിന്നും ഒന്നെടുക്കാമെന്ന് കല്യാണി പറഞ്ഞു. പ്രണവുമായുള്ള സൗഹൃദത്തെ കുറിച്ച് ഒരുപാട് ഗോസിപ്പുകൾ വരുന്നതിനെ കുറിച്ചും കല്യാണി അടുത്തിടെ പ്രതികരിച്ചിരുന്നു. ‘എനിക്ക് അപ്പു ഫാമിലി തന്നെയാണ്. അതൊരിക്കലും പ്രണയമല്ല ഞങ്ങൾ തമ്മിലുള്ളത് സഹോദര ബന്ധമാണ്’, എന്നാണ് കല്യാണി പറഞ്ഞത്.

തല്ലുമാലയാണ് കല്യാണിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ശേഷം മൈക്കില്‍ ഫാത്തിമ, ആന്റണി, വര്‍ഷങ്ങള്‍ക്ക് ശേഷം, ജീനി എന്നീ സിനിമകളാണ് കല്യാണിയുടേതായി നിലവിൽ അണിയറയിലുള്ളത്. ഇതിൽ ശേഷം മൈക്കിൽ ഫാത്തിമയും ആന്റണിയും ഉടൻ റിലീസിനെത്തുന്ന ചിത്രങ്ങളാണ്. ഹൃദയത്തിന് ശേഷം വിനീതിന്റെ നേതൃത്വത്തിൽ അതേ ടീം ഒന്നിക്കുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ധ്യാൻ ശ്രീനിവാസനും നിവിൻ പോളിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker