KeralaNewsRECENT POSTS
എ.എസ്.ഐയെ വെടിവെച്ചുകൊന്നവരെ തിരിച്ചറിഞ്ഞു; പ്രതികള്‍ക്ക് തീവ്രവാദ ബന്ധം
തിരുവനന്തപുരം: കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ എഎസ്‌ഐയെ വെടിവച്ചു കൊന്ന കേസിലെ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. കന്യാകുമാരി സ്വദേശികളായ തൗഫീക്ക്, ഷെമീം എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവര്‍ രക്ഷപ്പെട്ട വാഹനത്തെ കുറിച്ചും സൂചനകള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു.
പ്രതികള്‍ക്ക് തീവ്രവാദബന്ധമുണ്ട്. തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണു കളിയിക്കാവിളയിലെ തമിഴ്‌നാട് പോലീസിന്റെ ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വില്‍സണ്‍ എന്ന എഎസ്‌ഐയെ മുഖം മൂടി ധരിച്ചെത്തിയ രണ്ടുപേര്‍ വെടിവച്ചു കൊലപ്പെടുത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News