ഞാൻ സിംഗിൾ അല്ല: വാലന്റൈൻസ് ദിനത്തിൽ പ്രണയം തുറന്ന് പറഞ്ഞ് കാളിദാസ് ജയറാം
കൊച്ചി:പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി നടന്‍ കാളിദാസ് ജയറാം. ‘അവസാനം വാലന്റൈന്‍സ് ദിനത്തില്‍ ഞാന്‍ സിംഗിള്‍ അല്ല’ എന്ന കുറിപ്പോടെ കാമുകി തരിണി കലിംഗരായര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കാളിദാസ് കുറിച്ചു.
മോഡലും 2021-ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി കാളിദാസുമായി ഏറെ നാളുകളായി പ്രണയത്തിലാണ്. കാളിദാസ് നേരത്തെ പങ്കുവെച്ച ഓണാഘോഷ ചിത്രത്തിലും തരുണി ഉണ്ടായിരുന്നു. ചിത്രത്തില്‍ കാണുന്ന യുവതി ആരാണെന്നായിരുന്നു ആരാധകര്‍ ഒന്നടങ്കം ചോദിച്ചത്. ‘ഒരു മനോഹര ദിവസത്തിന്റെ ഓര്‍മയ്ക്ക്’ എന്ന കുറിപ്പോടെ തരുണിയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.
നൈല ഉഷ, ശിവദ, മുന്ന, റാണി ശരണ്‍ തുടങ്ങി നിരവധി താരങ്ങളാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തുന്നത്. കാളിദാസിന്റെ ആരാധകരും കമന്റുകളുമായി എത്തി. ‘ക്യൂട്ട് ജോടി’, ‘മനോഹരം’ എന്നിങ്ങനെ ചിലര്‍ കമന്റുകളിട്ടപ്പോള്‍, ‘ഹൃദയം തകരുന്നു’, ‘തങ്ങള്‍ ഇപ്പോഴും സിംഗിള്‍’, തുടങ്ങിയ രസകരമായ കമന്റുകളുമുണ്ട്.