സ്വന്തമായി അദ്ധ്വാനിച്ചുണ്ടാക്കിയ വീടുള്ള ചെക്കനും ജോലിയുള്ള പെണ്ണും മാത്രമേ വിവാഹം കഴിക്കാവൂ; സൈക്കോളജിസ്റ്റിന്റെ വ്യത്യസ്ത കുറിപ്പ്
വിവാഹമോചനങ്ങള്‍ക്കും സ്ത്രീധന തര്‍ക്കങ്ങള്‍ക്കുമെല്ലാം വേറിട്ട പരിഹാരമാര്‍ഗവുമായി സൈക്കോളജിസ്റ്റ് കലാ മോഹനനന്റെ കുറിപ്പ. രാജ്യത്ത് എന്തുകൊണ്ട് വിവാഹമോചനകേസുകള്‍ കൂടുന്നു. വിവാഹം കഴിക്കാതെ ജീവിക്കുന്നവരുടെ എണ്ണം കൂടുന്നു? ഉത്തരമില്ലാത്ത ഈ ചോദ്യങ്ങളെയെല്ലാം പരാമര്‍ശിച്ചാണ് കലയുടെ കുറിപ്പ്.
കലയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ദാമ്പത്യം തുടങ്ങുന്നതിനു മുന്‍പ്,സ്വന്തമായി(സ്വന്തം വരുമാനം കൊണ്ട്) വീടുള്ള ചെക്കനും,( ഒരു മുറി ആയാലും, കൊച്ചൊരു പുര ആണെങ്കിലും) ജോലി ഉള്ള പെണ്‍കുട്ടിയും മാത്രമേ കല്യാണം കഴിക്കാന്‍ പാടുള്ളു എന്നൊരു നിയമം കൂടി ഏതെങ്കിലും കാലത്ത് വന്നാല്‍,അന്ന് തീരും, ഇടത്തരം സമൂഹത്തിന്റെ പകുതി, വിവാഹപ്രശ്നങ്ങള്‍…?? അദ്ധ്വാനിച്ചു ജീവിക്കാന്‍ തുടങ്ങുമ്പോള്‍ സ്ത്രീധനം എന്നൊരു ചിന്ത താനേ ഇല്ലാതാകും.. അമ്മായിഅമ്മ പോരുകള്‍ കുറയും.. എന്തിനു, ലഹരി മരുന്നുകള്‍ പോലും മാറിനില്‍ക്കും.. പഠിക്കണം, ജോലി നേടണം, എന്നിട്ടേ കല്യാണം പാടുള്ളു എന്നത് അടിവര ഇടുമ്പോള്‍.. അച്ഛനും അമ്മയും ഉണ്ടാക്കിയത്, അവരുടെ വാര്‍ദ്ധക്യം സുരക്ഷിതമാക്കാന്‍ ഉപയോഗിക്കണം..
മക്കള്‍ക്ക് ഒക്കെ പങ്കു വെച്ചു കൊടുത്തിട്ട്, അവര്‍ വൃദ്ധ സദനത്തില്‍ പോകേണ്ടതില്ലല്ലോ. (തെക്കന്‍ ജില്ലകളില്‍ ഇതിന്റെ പേരിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമാണ് പലപ്പോഴും..)
ഇവിടെ ഒക്കെ വിവാഹം ഉറപ്പിച്ച ശേഷം, അടുത്ത ദിവസങ്ങളില്‍ പെണ്ണിന്റെ സ്ത്രീധനം എത്ര, കൊടുക്കല്‍ വാങ്ങല്‍ എത്ര എന്നു അറിയണം.., വസ്തുവകകള്‍ ഉണ്ടോ എന്നൊക്കെ അറിയാന്‍, ചെക്കന്‍ കാരണവന്മാര്‍, വരും പെണ്‍വീട്ടില്‍. അതൊക്കെ നാട്ടു നടപ്പ്.
ജോലി ഉള്ള പെണ്ണിന് തല ഉയര്‍ത്തി എതിര്‍ക്കാം അത്തരം പ്രതിസന്ധികള്‍.. സ്വന്തമായി നിലയുള്ള ചെക്കന്‍, കാഴ്ചപ്പാടുകള്‍ ഉള്ളവനാകും.. അവനും എതിര്‍ക്കാം.. അല്ലേല്‍ അവിടെ തുടങ്ങും ഉള്ളിലെ കിരുകിരുപ്പ്. പിന്നെ അത് പെരുകി താലി ഉടമ്പടി പൊട്ടും വരെ തുടരും. അതൊക്കെ ഒന്ന് ഒഴിവാക്കി കിട്ടും, ഇങ്ങനെ ഒരു നിയമം നടപ്പിലാക്കിയാല്‍..