വിദ്യാർത്ഥികളെ കോപ്പിയടിച്ച് പിടിച്ചാൽ എന്തു ചെയ്യണം
കാഞ്ഞിരപ്പള്ളിയിലെ ബികോം വിദ്യാർത്ഥിനി അഞ്ജു ഷാജി പരീക്ഷയിൽ കോപ്പിയടിച്ച് പിടികൂടിയതിൽ മനം നൊന്ത് മീനച്ചിലാറ്റില്‍ ചാടി ആത്മഹത്യ ചെയ്തത് വൻ വാർത്തയായി മാറിയിരിയ്ക്കുന്നു. മരിച്ചനിലയില്‍ ഈ പശ്ചാത്തലത്തില്‍ പ്രമുഖ കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. അഞ്ജു ഷാജിയുടെ മരണത്തിന് ഒരുപാട് സങ്കടം.. ഒരു കോളേജിലെ കൗണ്‍സലിംഗ് സൈക്കോളജിസ്‌റ് ആയ ഞാന്‍ കുറച്ചു കാര്യങ്ങള്‍ പറഞ്ഞോട്ടെ…
ഞാന്‍ ജോലി ചെയ്യുന്ന മാറിവനിയസ് കോളേജില്, പുതുവര്‍ഷത്തില്‍ ക്ലാസുകള്‍ തുടങ്ങുമ്പോള്‍ പ്രിന്‍സിപ്പല്‍ എല്ലാ കൊല്ലവും എനിക്ക് നിര്‍ദേശങ്ങള്‍ തരുന്നത് കോളേജിലെ ലിഖിതവും അലിഖിതവുമായ നിയമങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ഓരോ ക്ലാസ്സിലും കൗണ്‍സിലര്‍ ആയ ഞാന്‍ പറഞ്ഞു കൊടുക്കണം എന്നാണ്.. എല്ലാ ക്ലാസ്സുകളിലും ഒരു പീരിയഡ് എനിക്ക് അതിനായി തരും..
അതില്‍ പ്രധാനപെട്ട ഒന്നാണ് പരീക്ഷ നടക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നത്..
പരീക്ഷ ഹാളില്‍ കടക്കുന്നതിനു മുന്പ് മറ്റു പുസ്തകങ്ങള്‍ പുറത്ത് വെയ്ക്കുക.. ചെറിയ തുണ്ട് പോലും കയ്യില്‍ വെയ്ക്കാതെ ഇരിക്കുക.. ഹാള്‍ ടിക്കറ്റിന്റെ ഒരു വശത്തു പോലും ഒന്നും എഴുതരുത്.. അങ്ങനെ വിശദമായി പറയുക പതിവാണ്..
Malpractise സംഭവങ്ങള്‍ മിക്ക കോളേജുകളിലും നടക്കുന്നതാണ്.. സര്‍വകലാശാല നിയമപ്രകാരമുള്ള ചട്ടങ്ങള്‍ കോളേജ് അധികൃതര്‍ പാലിച്ചില്ല എങ്കില്‍, തെറ്റിന് കൂട്ട് നിന്നു എന്നുള്ള ആരോപണം ആകും.. അഴിമതി ആരോപണം വരെ തുടര്‍ന്നു ഉണ്ടാകും.. തെറ്റ് കണ്ടു പിടിച്ചാല്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ അദ്ധ്യാപകര്‍ ബാധ്യസ്ഥര് ആകാതെ എന്താണ് ചെയ്യുക.. !
മിക്ക കോളേജുകളിലും കൗണ്‍സിലര്‍ പോസ്റ്റ് ഇത്തരം അവസരങ്ങളില്‍ ആണ് ഉപകാരപ്പെടുന്നത്.. അദ്ധ്യാപകര്‍ നേരെ കൗണ്‍സലിംഗ് മുറിയില്‍ എത്തിക്കുകയും വീട്ടുകാര്‍ എത്തും വരെ കുട്ടിക്ക് വൈകാരികമായ പിന്തുണ നല്‍കുകയും ചെയ്യും.. വീട്ടുകാരും പെട്ടന്ന് ഉള്‍കൊള്ളില്ല.. അവര്‍ തന്റെ കുഞ്ഞു അങ്ങനെ ചെയ്യില്ല എന്ന് വാദിക്കുക സ്വാഭാവികം.. സങ്കടം തോന്നുന്നത് വളരെ നന്നായി പഠിക്കുന്നവര്‍ പോലും ഇത് ചെയ്യുമ്പോള്‍ ആണ്..
Malpractise പിടിച്ചു കഴിഞ്ഞാല്‍ എങ്ങനെ ഇനിയും മുന്നോട്ട് പോകാം എന്നതും നിയമങ്ങളും കൗണ്‍സിലര്‍ ഉള്‍പ്പടെ ഉള്ള ബന്ധപ്പെട്ട അദ്ധ്യാപകര്‍ പറഞ്ഞു മനസ്സിലാക്കി അവരെ സമാധാനപ്പെടുത്തി എടുക്കുക ആണ് പതിവ്.. കാരണം മാതാപിതാക്കളുടെയും കുഞ്ഞുങ്ങളുടെയും മാനസികാവസ്ഥ ഒരുപാടു സങ്കടത്തില്‍ ആയിരിക്കുമല്ലോ.. PTA മീറ്റിംഗില്‍ ഇത്തരം കാര്യങ്ങള്‍ ജോലി ചെയ്യുന്ന കോളേജില് എനിക്ക് സംസാരിക്കാന്‍ അവസരം കിട്ടുമ്പോള്‍ ഞാന്‍ പറയാറുണ്ട്..
കുട്ടികള്‍ മാത്രമല്ല മാതാപിതാക്കളും അറിയണം ഇത്തരം പ്രശ്‌നം ഉണ്ടായാല്‍ എന്ത് ഗുരുതരമായ കാര്യങ്ങള്‍ പിന്നെ സംഭവിക്കാം എന്ന്.. സര്‍വകലാശാല നിയമം എന്താണെന്ന്…എത്ര കോളേജുകളില്‍ ഇത്തരം ക്ലാസുകള്‍ ഉണ്ടെന്ന് അറിയില്ല.. കോളേജില് ഇത്തരം സംഭവം ഉണ്ടായാല്‍ ആ കുഞ്ഞിന്റെ മാതാപിതാക്കള്‍ എത്തുന്ന വരെ അവളെ സാന്ത്വനിപ്പിച്ചു ധൈര്യം കൊടുത്തു കൊണ്ടിരിക്കണം.. മാതാപിതാക്കള്‍ / ലോക്കല്‍ ഗാര്‍ഡിയന്‍ വരാതെ കുട്ടിയെ ഒറ്റയ്ക്ക് വിടരുത്.. അവര്‍ എത്തുമ്പോള്‍ അവര്‍ക്കും സാന്ത്വനം നല്‍കി കാര്യങ്ങള്‍ മനസ്സിലാക്കും.
ഇവിടെ അങ്ങനെ ഒന്ന് സംഭവിച്ചില്ല..
കോപ്പി അടിച്ചു പിടിക്കുമ്പോള്‍ ഉണ്ടാകുന്ന അപമാനം സ്വാഭാവികമാണ്.. അപ്പോള്‍ ആ കുഞ്ഞുങ്ങള്‍ക്ക് ധൈര്യം കൊടുക്കണം.. അങ്ങനെ ഒന്ന് സംഭവിക്കാതെ ഇരിക്കാന്‍ അതാത് കോളേജില് അധ്യയനവര്‍ഷം തുടങ്ങും മുന്‍പേ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം..
കുഞ്ഞുങ്ങളെ ആത്മധൈര്യം ഉള്ളവരാക്കി എടുക്കണം.. പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ പാകത്തിന്…!അദ്ധ്യാപകര്‍ക്ക് സര്‍വകലാശാല നിയമങ്ങള്‍ പാലിക്കാതെ പറ്റില്ലല്ലോ… കോപ്പി അടിച്ചു എന്ന ആരോപണത്തില്‍ പിടിച്ചാലോ കുട്ടികള്‍ക്ക് ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം എത്ര വലുതാണ്
Law കോളേജ്, എഞ്ചിനീയറിംഗ് കോളേജ്, ആര്‍ട്‌സ് കോളേജ് തുടങ്ങി പല കോളേജുകളില്‍ ജോലി നോക്കിയ എനിക്ക് പറയാനുള്ളത് ഇത്രയുമാണ്…
കല, കൗണ്‍സലിംഗ് സൈക്കോളജിസ്‌റ്