മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച ഉത്രയുടെ കൊലപാതകത്തില്‍ പ്രതികരണവുമായി സൈക്കോളജിസ്റ്റ് കല മോഹന്‍. ബുദ്ധികുറവുള്ള ആ പെണ്‍കുട്ടിക്ക് ഇത്രയും കനത്ത സ്ത്രീധനം എന്തിനു കൊടുത്തു, അവള്‍ക്കു ഫിക്‌സിഡ് ഡിപ്പോസിറ് ആയി ഇട്ടാല്‍ പോരായിരുന്നോ എന്നിങ്ങനെ നീളുന്നു കലയുടെ ചോദ്യങ്ങള്‍.
ഭര്‍ത്താവ് സൂരജ് കരിമൂര്‍ഖനെ കൊണ്ട് കൊത്തിച്ചാണ് ഉത്രയെ ഇല്ലാതാക്കിയത്. സ്വത്ത് സ്വന്തമാക്കി മറ്റൊരു വിവാഹമായിരുന്നു സൂരജിന്റെ ലക്ഷ്യം. കാറും 98 പവന്‍ സ്വര്‍ണവും പണവും വാങ്ങിയായിരുന്നു സൂരജ് ഉത്രയെ വിവാഹം കഴിച്ചത്. ബുദ്ധികുറവുള്ള ആ പെണ്‍കുട്ടിക്ക് ഇത്രയും കനത്ത സ്ത്രീധനം എന്തിനു കൊടുത്തു എന്ന ചോദ്യം സമൂഹത്തില്‍ ഉയരുന്നുണ്ട്.
കല മോഹന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം
ബുദ്ധികുറവുള്ള ആ പെൺകുട്ടിക്ക് ഇത്രയും കനത്ത സ്ത്രീധനം എന്തിനു കൊടുത്തു, അവൾക്കു ഫിക്സിഡ് ഡിപ്പോസിറ് ആയി ഇട്ടാൽ പോരായിരുന്നോ എന്ന് ചോദ്യങ്ങൾ..
നമ്മൾ വെറുതെ കാണുന്നത് കൊണ്ടാണ് പ്രശ്നങ്ങൾ മനസ്സിലാകാത്തത്.
വെറുതെ കേൾക്കുന്നത് കൊണ്ടാണ്..
ഉത്കണു തുറന്നു കണ്ടാൽ, ഹൃദയം തുറന്നു കേട്ടാൽ എല്ലാം വ്യക്തമാകും..
IQ, E Q, മാത്രമാണ് പുറകോട്ട്..
ഹോർമോൺ എല്ലാം യാഥാസ്ഥിതിയിൽ തന്നെയാണ്..
ഒരമ്മയ്ക്ക് മനസ്സിലാകും, മകൾക്കു ഇനി ഒരു ആൺതുണ വേണമെന്ന്..
അഭ്യസ്തവിദ്യർ എങ്കിലും,
ഒരു കല്യാണത്തോടെ എല്ലാം ശെരിയാകുമെന്ന് അവർ ഓർക്കും..
അല്ലേൽ പലരും ഉപദേശിക്കും..
തങ്ങളുടെ ജീവിതം തീർന്നതിനു ശേഷം അവൾക്കു ഒരു അഭയം കണ്ടെത്താൻ ആർക്ക് പറ്റും?
എനിക്ക് അറിയാം..
അത്തരം ഒരു നൂറു അച്ഛനമ്മമാരെ..
ശാരീരിക വളർച്ച എത്തിയ മകന്റെ അല്ലേൽ മകളുടെ ലൈംഗിക താല്പര്യം ഉൾക്കൊള്ളുകയും അതിനൊരു പരിഹാരം തേടി മനസ്സ് ഉരുക്കുകയും ചെയ്‌യുന്നവരെ..
അതവരുടെ അവസാനത്തെ പിടിവള്ളിയാണ്..
മകളെ / മകനെ സാധാരണ ജീവിതത്തിൽ കൊണ്ട് വരാനുള്ള പ്രാർത്ഥന പോലെ..
കാശ് അല്ല ജീവൻ വരെ അടിയറവു വെച്ചു പോകും…
ഇതേ പോൽ മക്കളുള്ള ഒരുപാട് മാതാപിതാക്കൾ സമൂഹത്തിലുണ്ട്..
ചൂഷണത്തിന് ഇരയാകുന്നവരിൽ ആൺകുട്ടികൾ ധാരാളം..
അതും സ്ത്രീകളാൽ..
ആരാണ് വെളിച്ചം കാട്ടി തരേണ്ടവർ?
എന്താണ് പ്രതിവിധി?
കല, കൗൺസലിംഗ് സൈക്കോളജിസ്റ്