ബ്രേക്കപ്പില്‍ ചത്തതിന് സമം ജീവിക്കരുത്, ആരുമില്ലെങ്കിലും എല്ലാവരും ജീവിക്കും; വൈറലായി മനശാസ്ത്രജ്ഞയുടെ കുറിപ്പ്
അടുത്തിടെയായി കൂടുതലായി കേള്‍ക്കുന്ന വാക്കുകളാണ് തേപ്പ്, ബ്രേക്കപ്പ് എന്നിവ. ചിലര്‍ ബ്രേക്കപ്പിനെ നിസാരമായി പറഞ്ഞ് തള്ളുമ്പോള്‍ മറ്റു ചിലര്‍ വേദനയില്‍ നീറി കഴിയും. കടുത്ത നിരാശയിലേക്കും മാനസിക രോഗത്തിലേക്കും വരെ ഈ ബ്രേക്കപ്പുകള്‍ ചിലരെ എത്തിക്കാറുണ്ട്. വേര്‍പിരിയലിനെ എങ്ങനെ നേരിടണമെന്ന് പലര്‍ക്കുമറിയില്ല. ഇതിനെ കുറിച്ച് വിശദമാക്കി മനശാസ്ത്രജ്ഞ കല മോഹന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു.
‘ബ്രേക്കപ്പ് എന്നത് ശെരിക്കും ഉള്‍കൊള്ളാന്‍ പറ്റുന്ന ഒന്നല്ല. പക്ഷെ, അതൊരു യാഥാര്‍ഥ്യം ആണ്. അല്ലേ? ഒന്നുകില്‍ ആത്മഹത്യ ചെയ്യാം. അല്ലേല്‍ പിടിച്ചു കേറാം. ചത്തതിന് സമം ജീവിക്കരുത്. വെറുതെ ഇരുന്നു ആലോചിക്കരുത് എന്നതാണ് ആദ്യത്തെ കാര്യം. ഇഷ്ടമുള്ള എന്തെങ്കിലും ചെയ്യുക. വിശ്വാസം ഉള്ള ആരോടെങ്കിലും സംസാരിക്കുക. മനസ്സിലുള്ളത് എഴുതി തീര്‍ക്കുക. അതിനൊന്നും പറ്റുന്നില്ല എങ്കില്‍, ഒരു ഡോക്ടറെ കാണാം’- കല മോഹന്‍ പറയുന്നു.
കലാമോഹനന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
Breakup എന്ന വാക്ക് അടുത്തിടെ ആണല്ലോ കൂടുന്നത്..
അതിപ്പോ വിവാഹം കഴിക്കാത്ത പിള്ളേരുടെ ജീവിതം മുതല്‍ വിവാഹം കഴിഞ്ഞവരുടെ വിവാഹേതര ബന്ധങ്ങളില്‍ വരെ കേള്‍ക്കുന്നുണ്ട്..
വിവാഹജീവിതത്തിലെ ഡിവോഴ്‌സ് മറ്റൊന്നാണ്..
Breakup എന്നു അവിടെ പറയില്ല..
Breakup -!
വല്ലാത്ത അവസ്ഥ ആണത്..
പ്രളയജലം വന്നു എല്ലായിടവും മൂടുന്നത് പോലെ..
അതിനു തൊട്ടു മുന്‍പുള്ള നിമിഷങ്ങള്‍ വരെ, ഒരുപാട് വഴക്കുകള്‍ ഉണ്ടെങ്കിലും പ്രിയപ്പെട്ട ആരോ കൂടെ ഉണ്ടായിരുന്നു..
വെറും ഒരാള്‍ അല്ല..
ശ്വാസമായിരുന്ന ഒരാള്‍..
ഒന്ന് മിണ്ടിയില്ല എങ്കില്‍, കണ്ടില്ല എങ്കില്‍ പ്രാണന്‍ പിടഞ്ഞു പോകും എന്നു തോന്നിയ ഒരാള്‍..
ഭൂമിയില്‍ എന്തെന്ത് മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നറിയാതെ, ആ ഒരൊറ്റ വ്യക്തിയില്‍ തന്നെ അര്‍പ്പിച്ച മനസ്സില്‍ നടക്കുന്ന വേലിയേറ്റങ്ങളും ഇറക്കങ്ങളും വിവരണാതീതമാണ്..
അവിടെ പ്രായമില്ല..
കൗണ്‍സിലര്‍ ആയ എനിക്ക് മുന്നില് 56 വയസ്സ് വരെ ഉള്ള വ്യക്തികള്‍ ഉണ്ട്..
അവരുടെ പ്രണയചാപല്യങ്ങള്‍, കുമാരീകുമാരന്മാരുടെ പോലെ, ല്ലേല്‍ അതിലും മേലെ ആഹ്ലാദകരമാണ്..
സത്യത്തില്‍ സന്തോഷം തോന്നാറുണ്ട്..
പ്രണയം, ആണല്ലോ ഇവരുടെ വിശേഷം..
അതു കേള്‍ക്കാന്‍ ഭാഗ്യം എനിക്കുണ്ടല്ലോ..
Breakup എന്നത് ശെരിക്കും ഉള്‍കൊള്ളാന്‍ പറ്റുന്ന ഒന്നല്ല..
പക്ഷെ, അതൊരു യാഥാര്‍ഥ്യം ആണ്.. അല്ലേ?
ഒന്നുകില്‍ ആത്മഹത്യ ചെയ്യാം..( ക്ഷമിക്കുക, ചിലപ്പോള്‍ പറയാന്‍ തോന്നും )
അല്ലേല്‍ പിടിച്ചു കേറാം..
ചത്തതിന് സമം ജീവിക്കരുത്..
വെറുതെ ഇരുന്നു ആലോചിക്കരുത് എന്നതാണ് ആദ്യത്തെ കാര്യം..
ഇഷ്ടമുള്ള എന്തെങ്കിലും ചെയ്യുക..
വിശ്വാസം ഉള്ള ആരോടെങ്കിലും സംസാരിക്കുക..
മനസ്സിലുള്ളത് എഴുതി തീര്‍ക്കുക..
അതിനൊന്നും പറ്റുന്നില്ല, എങ്കില്‍, ഒരു ഡോക്ടര്‍ നെ കണ്ടു stress കുറയ്ക്കാന്‍ മരുന്ന് കഴിക്കണം..
സ്ത്രീ ആണേലും പുരുഷന്‍ ആണേലും, breakup ന്റെ പേരില്‍ മദ്യം കഴിക്കരുത് എന്നൊരു അപേക്ഷ..
സന്തോഷത്തോടെ ഇരിക്കുമ്പോള്‍ കഴിച്ചോളൂ..
ദുഃഖങ്ങള്‍ മാറ്റാന്‍ മദ്യം ഒരു മരുന്ന് അല്ല..
നമുക്കുള്ളത് ആണേല്‍, അതു എവടെ പോയാലും തിരിച്ചെത്തും..
അതല്ല എങ്കില്‍, അതു നമ്മുടേതല്ല..
പിടിച്ചെടുക്കാന്‍ പറ്റുന്ന ഒന്നല്ല സ്‌നേഹം..
അതിങ്ങനെ ഒഴുകി വരണം..
വന്നു കഴിയുമ്പോ, കണ്ണുകളില്‍ അതങ്ങനെ തിളങ്ങും..
ആ പ്രസരിപ്പ് ഇല്ലാ എങ്കില്‍ അതു പ്രണയമല്ല..
മറ്റെന്തോ ആണ്..
പൊയ്‌ക്കോട്ടേ..
പിടിച്ചു വെയ്ക്കേണ്ട…
ആരും ഇല്ലാ എങ്കിലും എല്ലാവരും ജീവിക്കും..
ഈ അടുത്ത് എന്റെ അടുത്ത് വന്നത് ഒരു ആണ്‍കുട്ടി ആയിരുന്നു..
ആറു മാസത്തെ പ്രണയത്തിനു ശേഷം അവന്‍ breakup എന്ന അവസ്ഥയില്‍ എത്തി..
‘ക്യാമിലൂടെ ഞങ്ങള്‍ പരസ്പരം കണ്ടു.. exposed ആയി.. അവള്‍ക്കു എങ്ങനെ എന്നിട്ടും മറ്റൊരാളെ എനിക്ക് പകരം സ്വീകരിക്കാന്‍ പറ്റുന്നു?
Breakup നെ ക്കാള്‍ അവനു സങ്കടം, കാമുകിക്ക് ഉണ്ടായ പുതിയ ബന്ധമാണ്..
ഉപേക്ഷിക്കപ്പെടുന്ന അനുഭവം വളരെ ഏറെ പൊള്ളുന്ന ഒന്നാണ്..
പക്ഷെ, ഒരാള്‍ക്ക് നമ്മെ വേണ്ട എങ്കില്‍, എന്തിന്റെ പേരില്‍ നമ്മള്‍ അവരെ പിടിച്ചു വെയ്ക്കാന്‍ ശ്രമിക്കണം?
എന്തിനു നമ്മുടെ ആത്മാഭിമാനം കളയണം?
വേദന അങ്ങേയറ്റമാണ്..
മുറിവ് ഉണങ്ങാന്‍ ഏറെ സമയം എടുക്കും ചിലപ്പോള്‍..
എന്നിരുന്നാലും, ജീവിതം തീര്‍ന്നു എന്നു തോന്നുന്ന ആ ഇടത്ത് നിന്നും എഴുന്നേറ്റാല്‍ ഉണ്ടല്ലോ..
പിന്നെ തോല്‍ക്കില്ല..
ജീവിതം ഒന്നേയുള്ളു..
ഓഷോ പറഞ്ഞത് പോലെ, മഴ നനഞ്ഞ ഒരാള്‍ക്കേ മഴയെ കുറിച്ച് കവിത എഴുതാനാകു..
അത് കൊണ്ട് തന്നെ
ഒന്ന് കൂടി അടിവര ഇടുന്നു,
ആരുമില്ല എങ്കിലും എല്ലാവരും ജീവിക്കും…