സംസ്ഥാന കഥകളി പുരസ്‌കാരം പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2018ലെ സംസ്ഥാന കഥകളി പുരസ്‌കാരത്തിന് കലാമണ്ഡലം കുട്ടന്‍, മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവരെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയുടെ പുരസ്‌കാര തുക ഇരുവര്‍ക്കുമായി വീതിക്കും. ഇതിനു പുറമെ ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് കഥകളി പുരസ്‌കാരം. പല്ലാവൂര്‍ അപ്പു മാരാര്‍ പുരസ്‌കാരം പല്ലാവൂര്‍ രാഘവ പിഷാരടിക്കു നല്‍കും. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരളീയ നൃത്ത നാട്യ പുരസ്‌കാരം കലാ വിജയന് നല്‍കും. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
സാസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ ഗീത, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി കെ നാരായണന്‍, കലാമണ്ഡലം കെ ജി വാസുദേവന്‍, കെ ബി രാജാനന്ദ് എന്നിവരടങ്ങിയ സമിതിയാണ് സംസ്ഥാന കഥകളി പുരസ്‌കാരത്തിന് അര്‍ഹതപ്പെട്ട കലാകാരന്‍മാരെ നിശ്ചയിച്ചത്.