KeralaNewsRECENT POSTS
റബര്‍മരം മുറിക്കുന്നതിനിടെ കടന്നല്‍ കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു
പേരാവൂര്‍: കണ്ണൂര്‍ മുഴക്കുന്നില്‍ റബര്‍മരം മുറിക്കുന്നതിനിടെ കടന്നല്‍ക്കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. മുഴക്കുന്ന് മുടക്കോഴി സ്വദേശി മൗവ്വഞ്ചേരി ബാബു (55) ആണ് മരിച്ചത്. ഇന്നു രാവിലെയായിരിന്നു സംഭവം. മരം വീഴുന്നതിനിടെ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കടന്നലുകള്‍ കൂട്ടത്തോടെ ഇളകിവന്ന് ആക്രമിക്കുകയായിരുന്നു.
ബാബുവിന്റെ ഒപ്പം ജോലി ചെയ്യുകയായിരുന്ന നാല് തൊഴിലാളികള്‍ക്കും കടന്നല്‍ കുത്തേറ്റിട്ടുണ്ട്. ഇവര്‍ പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാബു, രാജീവന്‍, ഐറിന്‍, ബേബി എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. കടന്നലാക്രമണം തുടങ്ങിയതോടെ എല്ലാവരും ചിതറി ഓടുകയായിരുന്നു. എന്നാല്‍ ബാബുവിന് ഇവര്‍ക്കൊപ്പം ഓടിയെത്താന്‍ സാധിച്ചിരുന്നില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News