തിരുവനന്തപുരം: യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 2018ലെ സുപ്രീംകോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമൊക്കെ തനിക്ക് വല്ലാത്ത വിഷമമുണ്ടാക്കി. അന്നത്തെ സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു.
ഇതൊന്നും ഇപ്പോള്‍ ജനങ്ങളുടെ മനസില്‍ ഇല്ലെന്നാണ് കരുതുന്നത്. വിശ്വാസികളുമായി ചര്‍ച്ച ചെയ്തു മാത്രമേ ഇക്കാര്യത്തില്‍ ഇനി തീരുമാനമെടുക്കൂവെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം സിപിഎം സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് തെറ്റുപറ്റിയെന്ന തുറന്നു പറച്ചിലുമായി കടകംപള്ളി രംഗത്തെത്തിയിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News