കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലുള്‍പ്പെടെ ഇത്തവണ എന്‍ഡിഎ വിജയിക്കുമെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കഴിഞ്ഞ തവണത്തേക്കാള്‍ നാലിരട്ടി സീറ്റുകള്‍ ലഭിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളില്‍ ബിജെപി ഭരണത്തില്‍ വരും. നരേന്ദ്ര മോദിയോടുള്ള ആഭിമുഖ്യം കേരളത്തിലുണ്ട്. ശക്തമായ പോരാട്ടമുണ്ടാകും. ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും എല്ലാ കുപ്രചരണങ്ങളെയും അതിജീവിക്കാനുള്ള ശക്തമായ സംഘാടന സംവിധാനവും എന്‍ഡിഎ ഒരുക്കിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
എല്ലാ വാര്‍ഡുകളിലും സുസംഘടിതമായി ശാസ്ത്രീയമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ടെന്നും മൊടക്കല്ലൂര്‍ എയുപി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയശേഷം സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News