തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങാതെ പ്രചാരണത്തിൽ ശ്രദ്ധിക്കാൻ ഒരുങ്ങി ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. താൻ മത്സരിക്കുന്നില്ലെന്നും പകരം പ്രചാരണത്തിന്റെ ചുമതല ഏറ്റെടുക്കാമെന്നും സുരേന്ദ്രൻ കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ഇക്കാര്യത്തിൽ തീരുമാനം ഉടൻ അറിയിക്കാമെന്നാണു ദേശീയ നേതൃത്വത്തിന്റെ മറുപടി. മറ്റു സംസ്ഥാനങ്ങളിലെല്ലാം തിരഞ്ഞെടുപ്പിൽ സംസ്ഥാന പ്രസിഡന്റും മത്സരിക്കുന്നതാണ് ബിജെപിയിൽ സാധാരണ കീഴ്‍വഴക്കം.
കേന്ദ്രമന്ത്രി വി. മുരളീധരൻ, നടൻ സുരേഷ്a ഗോപി, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ് എന്നിവർ ഉൾപ്പെടെ നേതൃനിര മത്സരിക്കാനിറങ്ങുമ്പോൾ സംസ്ഥാന പ്രസിഡന്റും മത്സരിച്ചാൽ പ്രചാരണത്തിൽ മേൽക്കൈ നേടാനാകില്ലെന്നാണു സുരേന്ദ്രന്റെ നിലപാട്. മഞ്ചേശ്വരത്തോ കോന്നിയിലോ ആയിരുന്നു സുരേന്ദ്രൻ മത്സരിക്കാനിടയുണ്ടായിരുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News