32.2 C
Kottayam
Saturday, November 23, 2024

ജസ്റ്റിസ് ഉബൈദിന്റെ നിയമനം  റദ്ദാക്കണം: കെ.സുരേന്ദ്രന്‍

Must read

തിരുവനന്തപുരം: സംസ്ഥാന റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയര്‍മാനായി റിട്ട. ജസ്റ്റിസ് പി.ഉബൈദിനെ നിയമിച്ചത് വിവാദമായ സാഹചര്യത്തില്‍ നിയമനം റദ്ദാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 
ജസ്റ്റിസ് ഉബൈദിന്റ നിയമനം ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.  പിണറായി വിജയന്‍ പ്രതിയായ ലാവലിന്‍ അഴിമതി കേസില്‍ അദ്ദേഹത്തെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കി വിധി പറഞ്ഞയാളാണ് ജസ്റ്റിസ് ഉബൈദ്. ലാവലിന്‍ കേസ് അന്വേഷിച്ച സിബിഐ ക്കെതിരെ അന്ന് രൂക്ഷ വിമര്‍ശനമാണ് ഉബൈദ് നടത്തിയത്. ഇപ്പോഴത്തെ നിയമനം അതിനുള്ള പ്രതിഫലമാണെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല. നിയമനം രാഷ്ട്രീയ പ്രേരിതമല്ലെന്ന് ജസ്റ്റിസ് ഉബൈദ് പറയുന്നതു കൊണ്ടുമാത്രം അതങ്ങനെയാകണമെന്നില്ലന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അപലേറ്റ് ട്രിബ്യൂണല്‍ ചെയര്‍മാന്‍ സ്ഥാനം വിവാദത്തിനതീതമാകണം. ഹൈക്കോടതിയുടെ പാനലില്‍ നിന്നാണ് ചെയര്‍മാനെ നിയമിക്കുന്നത്. ആ നിലയ്ക്ക് സംശയത്തിന്റെ നിഴലിലുള്ളയാളെ പ്രധാന സ്ഥാനത്തേക്കു കൊണ്ടുവരുന്നത് ഒഴിവാക്കി പാനലിലുള്ള, വിവാദത്തിനതീതരായ ആരെയെങ്കിലും നിയമിക്കുകയാണ് വേണ്ടത്. ധാര്‍മ്മികമൂല്യങ്ങള്‍ക്ക് വിലകല്പിക്കുന്നയാളാണെങ്കില്‍ ജസ്റ്റിസ് ഉബൈദ് ഈ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

മഹാരാഷ്ട്രയിൽ വമ്പൻ വിജയത്തിലേക്ക് ബിജെപി, ലീഡ് നില 200 ലേക്ക് ; ജാർഖണ്ഡിലും മുന്നേറ്റം

മുംബൈ: സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻ ഡി എയുടെ കുതിപ്പ്. ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ച് എന്ന് തോന്നിച്ചെങ്കിലും വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ രണ്ട് സംസ്ഥാനങ്ങളിലും ബി ജെ...

ബിജെപി നഗരസഭാ കോട്ട തകർത്ത് രാഹുലിന്റെ കുതിപ്പ്, ലീഡ് തിരിച്ച് പിടിച്ചു, യുഡിഎഫ് ക്യാമ്പിൽ ആഘോഷം

പാലക്കാട്:  പാലക്കാട് മണ്ധലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലെത്തി. പോസ്റ്റൽ വോട്ടുകളിലും ആദ്യമെണ്ണിയ നഗരസഭ മേഖലയിൽ മുന്നിലായിരുന്ന ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പിന്നിലായി. പാലക്കാട്ട് യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങി.  പാലക്കാട്...

പാലക്കാട് ബിജെപിക്ക് തിരിച്ചടി? ആദ്യ റൗണ്ടിൽ കഴിഞ്ഞ തവണത്തേക്കാൾ കുറവ്, രാഹുലിനെ തുണക്കുമോ?

പാലക്കാട്: പാലക്കാട് ഉപതെര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ആദ്യ മണിക്കൂറുകളിൽ ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ മുന്നിലാണ്. ആദ്യ രണ്ട് റൗണ്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ന​ഗരസഭയിൽ കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചതിനേക്കാൾ 700ഓളം വോട്ടുകളുടെ കുറവാണ് കൃഷ്ണകുമാറിന് ലഭിച്ചത്....

Byelection result Live: പാലക്കാട് ആദ്യ ലീഡ് ബിജെപിക്ക്; സി കൃഷ്ണകുമാർ മുന്നിൽ, ചേലക്കരയിൽ യുആർ പ്രദീപും മുന്നിൽ

പാലക്കാട്: പാലക്കാട് ഉപതെര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിൽ. പോസ്റ്റൽ വോട്ടുകളിൽ 36 വോട്ടുകൾക്കാണ് കൃഷ്ണകുമാർ മുന്നിലുള്ളത്. പാലക്കാട് ബിജെപി ജില്ലാ ഓഫീസിലാണ് കൃഷ്ണകുമാർ...

ആദ്യ അഞ്ച് ബൂത്ത് വരെ പിടിച്ചുനിൽക്കും, പിന്നെ നിലനിർത്തും, പാലക്കാട് ജയിക്കുമെന്ന് ഉറപ്പിച്ച് സരിൻ

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് മണ്ഡലത്തിൽ ജയം ഉറപ്പെന്ന് ആവർത്തിച്ച് ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിൻ. കണക്കുകൾ ഭദ്രമെന്നും ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യ രണ്ട് റൗണ്ട് എണ്ണക്കഴിയുമ്പോൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തുവരാനുള്ള സാഹചര്യമുണ്ടാകും. നഗരസഭയിലാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.