KeralaNews

സുധാകരന് സ്ഥാനാരോഹണത്തിന് മുഹൂത്തം കുറിച്ച് നല്‍കിയത് ഏറെ വിശ്വാസമുള്ള ജ്യേത്സ്യര്‍; പ്രവചനങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ 13ന് ഞായറാഴ്ച്ച പകല്‍ 11.30 നു മുമ്പ് ചുമതലയേല്‍ക്കും. ആലപ്പുഴയിലെ ഒരു ജോത്സ്യരാണ് ഈ ദിവസവും സമയവും ശുഭമാണെന്ന് നിര്‍ദ്ദേശിച്ചത്.
രോഹിണി നക്ഷത്രത്തില്‍ പിറന്ന സുധാകരന് പുണര്‍തം നക്ഷത്രം വരുന്ന ഞായറാഴ്ചയാണ് നല്ല ദിവസമെന്ന് ജോത്സ്യര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അന്ന് തീയതി 13 ആയത് യാദൃച്ഛികം.

എന്തിനും തുടക്കം കുറിക്കും മുമ്പ് ജോത്സ്യരുടെ ഉപദേശം സുധാകരന്‍ തേടാറുണ്ട്. പ്രവൃത്തി ദിവസം ചുതമലയേല്‍ക്കാനായിരുന്നു താത്പര്യം. ഇന്നലെ സ്വദേശമായ കണ്ണൂരിലെത്തിയ സുധാകരന്‍ ഞായറാഴ്ച തിരുവനന്തപുരത്ത് തിരിച്ചെത്തും.

ഇന്നലെ സുധാകരന്റെ 73 ാം പിറന്നാളായിരുന്നു. 1948 ജൂണ്‍ 7 നാണ് ജനനമെങ്കിലും ജന്മനക്ഷത്രം ഇടവത്തിലെ രോഹിണിയായ ഇന്നലെയായിരുന്നു. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം മുതല്‍ കണ്ണൂരിലെ പ്രധാന ക്ഷേത്രങ്ങളില്‍ വരെ സുധാകരന്റെ പേരില്‍ പ്രത്യേക വഴിപാടുകള്‍ നടത്തി.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളും ആരവവുമില്ലാതെ ചുമതലയേല്‍ക്കാനാണ് ആഗ്രഹമെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആ നിമിഷം ആവേശോജ്ജ്വലമാക്കാന്‍ ഒരുങ്ങുകയാണ്. പുതിയ പ്രസിഡന്റിനെ വരവേല്‍ക്കാന്‍ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനും ത്രിവര്‍ണം അണിഞ്ഞ് ഒരുങ്ങുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker