കണ്ണൂര്‍: ധര്‍മടത്തേക്ക് മത്സരിക്കാനില്ലെന്ന് കെ. സുധാകരന്‍ എം.പി. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വിമുഖത കെപിസിസി നേതൃത്വത്തെ അദ്ദേഹം അറിയിച്ചു. ജില്ലാ നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് സുധാകരന്റെ പിന്‍മാറ്റം.
കണ്ണൂരിലെ എല്ലാ മണ്ഡലത്തിലും പ്രചാരണത്തിന് തന്റെ സാന്നിധ്യം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ ധര്‍മടത്ത് മത്സരിക്കാന്‍ സാധിക്കില്ല. ഡിസിസി സെക്രട്ടറി സി. രഘുനാഥിനെ ധര്‍മടത്തേക്ക് പരിഗണിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
അതേസമയം, ധര്‍മടത്തെ സ്ഥാനാര്‍ഥിയെ സംബന്ധിച്ചുള്ള പ്രഖ്യാപനം ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നേരത്തേ, ധര്‍മടത്തെ സ്ഥാനാര്‍ഥിത്വത്തിനായി സുധാകരന്റെ സമ്മതം കാത്തിരിക്കുന്നതായി മുല്ലപ്പള്ളി പറഞ്ഞിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News