ന്യൂഡൽഹി:എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രാജ്യസഭയിലേയ്ക്ക്.
രാജസ്ഥാനിലെ നിന്നാണ് അദ്ദേഹം രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
രാജ്യ സഭയിലേക്ക് ഒഴിവു വന്ന 19 സീറ്റുകളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. ഗുജറാത്തിലും ആന്ധ്ര പ്രദേശിലും 4 സീറ്റുകളിലും, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളില്‍ 3 സീറ്റും, ജാർഖണ്ഡില്‍ 2ഉം, മേഘാലയ, മിസോറാം, മണിപ്പൂർ എന്നിവിടങ്ങളില്‍ ഒരു സീറ്റിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
കർണാടകയിലെ നാല് ഉൾപ്പടെ 42 സീറ്റുകളിലെ സ്ഥാനാർഥികൾ എതിരില്ലാതെ തിരെഞ്ഞെടുക്കപ്പെട്ടിരുന്നു. രാജസ്ഥാനിൽ നിന്ന് സംഘടന കാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും നീരജ് ദാങ്കിയുമായിരുന്നു കോൺഗ്രസ് സ്ഥാനാർഥികൾ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News