FeaturedKeralaNews

കെ.ബാബു രണ്ടും കല്‍പ്പിച്ച്,സീറ്റില്ലെങ്കില്‍ അണികളെ തെരുവിലിറക്കും,സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ബി.ജെ.പി

കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റു ലഭിയ്ക്കില്ലെന്ന് ഉറപ്പായതോടെ തൃപ്പുണിത്തുറയില്‍ കരുത്തുകാട്ടാനൊരുങ്ങി മുന്‍ മന്ത്രി കെ.ബാബു.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിട്ട് നടക്കും മുമ്പ് തന്റെ കരുത്ത് പ്രകടമാക്കാന്‍ അണികളെ തെരുവിലിറക്കാനാണ് ബാബുവിന്റെ നീക്കം. നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ചുള്ള പ്രകടനം നടത്താനാണ് ബാബു തയ്യാറെടുക്കുന്നത്. ഇതിനുള്ള നിര്‍ദ്ദേശം ബാബു അണികള്‍ക്ക് നല്‍കിക്കഴിഞ്ഞു.

നയതന്ത്ര വിദഗ്ദന്‍ വേണു രാജാമണിയുടെ പേരാണ് തൃപ്പുണിത്തുറയില്‍ ഏറ്റവും ഒടുവിലായി കേള്‍ക്കുന്നത്.ജില്ലയില്‍ ഒരു വനിതയ്‌ക്കെങ്കിലും സീറ്റു നില്‍കണമെന്ന എ.ഐ.സി.സി നിര്‍ദ്ദേശത്തേത്തുടര്‍ന്ന് മുന്‍ കൊച്ചി മേയര്‍ സൗമിനി ജെയിനെ പരിഗണിച്ചെങ്കിലും ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പിനേത്തുടര്‍ന്ന് നീക്കം ഉപേക്ഷിയ്്ക്കുയായിരുന്നു.

കോണ്‍ഗ്രസ് ക്യാമ്പിലുയരുന്ന അസ്വാരസ്യങ്ങള്‍ ബി.ജെ.പിയും സസൂഷ്മം വിലിയിരുത്തി വരികയാണ്.നേരത്തെ മെട്രോമാന്‍ ഇ.ശ്രീധരനെ തൃപ്പുണിത്തുറയിലേക്ക് പരിഗണിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് സീറ്റു നല്‍കിയില്ലെങ്കില്‍ ബാബുവിനുവേണ്ടി ശ്രമം നടത്താനാണ് ബി.ജെ.പി ശ്രമം.

തൃപ്പുണിത്തുറയില്‍ മത്സരിയ്ക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തില്‍ വികസനമുരടിപ്പെന്നാരോപിച്ച് രാപ്പകല്‍ സമരമടക്കം സംഘടിപ്പിച്ച് കഴിഞ്ഞ ഒരു മാസമായി ബാബു മണ്ഡലത്തില്‍ വീണ്ടും സജീവമായിരുന്നു.പ്രാദേശിക നേതാക്കളുമായി നിരന്തരം ആശയവിനിമയം നടത്തിവരികയായിരുന്നു.ഇതനിടെയാണ് അധികൃത സ്വത്തുസമ്പാദനക്കേസില്‍ അനുകൂലമായ റിപ്പോര്‍ട്ട് വിജിലന്‍സ്,കോടതിയില്‍ സമര്‍പ്പിച്ചത്.തന്റെ വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും നിരപരാധിത്വം തെളിയിക്കാന്‍ ലഭിച്ച അവസരമാണ്.ഇത് വിനിയോഗിയ്ക്കാന്‍ പാര്‍ട്ടി അനുവദിച്ചില്ലെങ്കില്‍ ഏത് കടുത്ത തീരുമാനത്തിലേക്കും നീങ്ങുമെന്നും കെ.ബാബു ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും.വൈകുന്നേരം ആറ് മണിക്ക് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി സ്ഥാനാര്‍ത്ഥി പട്ടികക്ക് അംഗീകാരം നല്‍കും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്ന തെരഞ്ഞെടുപ്പ് സമിതിയില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷമാകും പ്രഖ്യാപനം.നേമത്ത് ഉമ്മന്‍ ചാണ്ടി സജീവ പരിഗണനയിലുണ്ട്. എന്നാല്‍ നേമം ഏറ്റെടുക്കരുതെന്നാണ് ഗ്രൂപ്പില്‍ ഒരു വിഭാഗത്തിന്റെ നിലപാട്. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പട്ടികയില്‍ 50 ശതമാനം പ്രാതിനിധ്യം ഉണ്ടാകുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്

അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി പീരുമേട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കെപിസിസി ജനറല്‍ സെക്രട്ടറി റോയ് കെ.പൗലോസിന് സീറ്റ് നിഷേധിച്ചാല്‍ കൂട്ടമായി രാജിവയ്ക്കുമെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. അഞ്ച് ബ്ലോക്ക് പ്രസിഡന്റുമാര്‍ രാജിവയ്ക്കുമെന്നാണ് മുന്നറിയിപ്പ്. കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് നേതാക്കളും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. പീരുമേട് സീറ്റില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നത് സിറിയക് തോമസിനെയാണ്. സിറിയകിന് ജയസാധ്യതയില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

നിയമസഭാ തരഞ്ഞെടുപ്പില്‍ നേമം നിയോജക മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്ന പ്രചാരണം ദുഷ്ടലാക്കോടെ ഉള്ളതാണെന്ന ആരോപണവുമായി കോട്ടയം യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.ഇത്തരം പ്രചാരണം ഏത് കോണില്‍ നിന്നാണ് വന്നത് എന്ന് കേരളത്തിലെ കൊച്ചുകുട്ടികള്‍ക്കുപോലും മനസ്സിലാവും. ആ അമ്പുകള്‍ ആവനാഴിയില്‍ തിരികെ വെക്കുന്നതാണ് നല്ലതെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.

സംസ്ഥാനത്ത് എവിടെ മത്സരിച്ചാലും വിജയസാധ്യതയുള്ള ഉമ്മന്‍ചാണ്ടി, കോട്ടയം വിട്ട് പുറത്തു പോകുമെന്നത് ചില കുബുദ്ധികളുടെ വ്യാജ പ്രചാരണം മാത്രമാണ്. നേമം എന്ന മണ്ഡലം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ബാലികേറാമലയൊന്നുമല്ല. അത് കോണ്‍ഗ്രസ് ശക്തമായി പ്രവര്‍ത്തിച്ചാല്‍ തിരിച്ചു പിടിക്കാവുന്നതേയുള്ളൂ. നേമത്തിന്റെ പേരില്‍ ഇത്രയും വലിയ കോലാഹലം ഉണ്ടാക്കുന്നതിന് പിന്നില്‍ ഗൂഡശക്തികള്‍ തന്നെയാണ്. ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിടുകയുമില്ല. പുതുപ്പള്ളി വിടാന്‍ ഞങ്ങള്‍ സമ്മതിക്കുകയുമില്ലെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

അതേസമയം നേമത്ത് ആര് മത്സരിക്കണമെന്ന തീരുമാനം ഹൈക്കമാന്‍ഡിന്റേതെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. ഹൈക്കമാന്‍ഡ് എന്ത് തീരുമാനിച്ചാലും അംഗീകരിക്കുമെന്നും ഇരുവരും പറഞ്ഞു. നേമത്ത് മത്സരിക്കാന്‍ സന്നദ്ധമെന്ന് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നാണ് സൂചന. എന്നാല്‍ നേമത്ത് ആരെന്നതില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.

പുതുപ്പള്ളി വിട്ട് ഉമ്മന്‍ ചാണ്ടി നേമം ഏറ്റെടുക്കരുതെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. ഇതിനായി ഉമ്മന്‍ ചാണ്ടിക്ക് മേല്‍ എ ഗ്രൂപ്പ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. കെ മുരളീധരന് ഇളവ് നല്‍കി മത്സരിപ്പിക്കണമെന്നും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ നിലപാട് അറിയിക്കണമെന്നും എ ഗ്രൂപ്പ് ആവശ്യപ്പെട്ടു.

നേമത്ത് ഇക്കുറി ഉമ്മന്‍ ചാണ്ടിയെത്തുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും അദ്ദേഹം ഇത് നിഷേധിച്ചിരുന്നു. നിലവില്‍ അത്തരമൊരു ചര്‍ച്ചകളില്ല. ഇത്തരം വാര്‍ത്തകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ല. ഹൈക്കമാന്‍ഡ് നേതാക്കളെ കണ്ടിട്ടില്ലെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത്. എന്നാല്‍ ബിജെപിയുടെ കയ്യില്‍ നിന്ന് നേമം പിടിയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി മണ്ഡലത്തില്‍ എത്തിയേക്കുമെന്നാണ് സൂചന.ഇന്ന് വൈകുന്നേരം ആറ് മണിക്ക് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button