സുപ്രീംകോടതിവിധികൾ നടപ്പാക്കാനുള്ളത്,കേന്ദ്രസർക്കാർ ഉദ്യോഗസ്‌ഥരോട് ശബരിമല വിധിയിലുള്ള തങ്ങളുടെ വിയോജന വിധിന്യായം വായിച്ചുനോക്കാൻ ജസ്റ്റിസ് നരിമാൻ
ന്യൂഡൽഹി:സുപ്രീംകോടതിവിധികള് നടപ്പിലാക്കാനുള്ളവയാണെന്ന് സുപ്രീംകോടതിയില്‍ ജസ്റ്റിസ് നരിമാന്‍. സുപ്രീം കോടതിയില്‍ കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ജസ്റ്റിസ് നരിമാന്‍ രംഗത്തെത്തിയത്.
സുപ്രീംകോടതി വിധികള്‍ കളിക്കാനുള്ളതല്ല; അത് നടപ്പിലാക്കാനുള്ളതാണെന്ന് നിങ്ങളുടെ സര്‍ക്കാറിനെ അറിയിക്കൂ എന്ന് ജസ്റ്റിസ് നരിമാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് പറഞ്ഞു.
രാജ്യത്തെ പൗരന്‍മാരെ ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടതെന്നും മറ്റൊരു കേസ് പരിഗണിക്കവെ ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാർ ഉദ്യോഗസ്‌ഥരോട് ശബരിമല വിധിയിലുള്ള തങ്ങളുടെ വിയോജന വിധിന്യായം വായിച്ചുനോക്കാൻ പറയണമെന്നും ജസ്‌റ്റിസ് നരിമാന്‍ പറഞ്ഞു.
കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ എന്‍ഫോഴ്സ്‌മെൻറ് ഡയറക്‌ടറേറ്റ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്‌റ്റീസ്