അമ്മയും മകളും വീണ്ടും ഒന്നിക്കുന്നു: നിഷയ്ക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച് ജൂഹി
ഉപ്പും മുളകും എന്ന പരമ്പരയിലൂ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് ജൂഹി റുസ്തഗി. സീരിയല്‍ താരത്തിന്റെ അമ്മ കഴിഞ്ഞ മാസമാണ് വാഹനാപകടത്തില്‍ മരിച്ചത്. ജൂഹിയുടെ സഹോദരനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഉണ്ടായ അപകടത്തില്‍ ആണ് റൂഹിയുടെ അമ്മ മരിച്ചത്. അമ്മ സംഭവ സ്ഥലത്ത് വച്ച്തന്നെ മരിച്ചപ്പോള്‍ സഹോദരന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
നിഷ സാരംഗ്, ബിജു സോപാനം, ഋഷി എസ് കുമാര്‍ ജൂഹി റുസ്തഗി, അല്‍ സാബിത്ത്, ശിവാനി മേനോന്‍, ബേബി അമേയ എന്നിവര്‍ അഭിനയിച്ച ഉപ്പും മുളകും വലിയ വിജയമായി മാറിയിരുന്നു. ജൂഹിക്ക് വലിയ രീതിയിലുള്ള ആരാധകരാണ് ഉള്ളത്. ജൂഹിയുടെ വിശേഷങ്ങള്‍ ഒന്നും ആരാധകര്‍ അമ്മയുടെ മരണശേഷം അറിഞ്ഞിരുന്നില്ല. നിഷസാരംഗിനോടായിരുന്നു ആരാധകര്‍ ജൂഹിയുടെ വിശേഷങ്ങള്‍ അന്വേഷിച്ചിരുന്നത്.
സീരിയലില്‍ ജൂഹിയുടെ അമ്മയായി അഭിനയിച്ചിരുന്നത് നിഷ ആയിരുന്നു അവളോടൊപ്പം ഏതു പ്രതിസന്ധിയിലും തങ്ങള്‍ ഉണ്ടായിരിക്കുമെന്നാണ് അമ്മ മരിച്ച സമയത് നിഷാ സാരംഗ് പ്രതികരിച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രമാണ് ശ്രദ്ധ നേടുന്നത്. എരിവും പുളിയും എന്ന പേരില്‍ ഉപ്പും മുളകും വീണ്ടും എത്താന്‍ പോവുകയാണ്.
ഇതിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നടി ഇന്‍സ്റ്റാഗ്രാമില്‍ തന്റെ ചിത്രം പങ്കുവയ്ക്കുന്നത് കുറച്ച് നാളുകള്‍ക്ക് ശേഷമാണ്. ചിത്രം പങ്കുവച്ചത് മുതല്‍ കമന്റ് ബോക്‌സില്‍ ആരാധകരുടെ സുഖാന്വേഷണം കൊണ്ട് നിറഞ്ഞു.
നേരത്തെ ഉപ്പും മുളകും താരം ഋഷിയും ജൂഹിയ്‌ക്കൊപ്പമുണ്ടെന്ന് അറിയിച്ചിരുന്നു. ഉപ്പും മുളകിലെ മറ്റൊരു താരമായ ശിവാനി പങ്കുവച്ചൊരു വീഡിയോക്ക് ഋഷി കമന്റ് ചെയ്തിരുന്നു. ഇതിനിടെയാണ് ചിലര്‍ ജൂഹിയെക്കുറിച്ച് അന്വേഷിച്ചത്. ലച്ചുവിന് ഇപ്പോള്‍ എങ്ങനെയുണ്ടെന്നായിരുന്നു ആരാധകകുടെ ചോദ്യം. അവള്‍ ഓക്കെയായി വരികയാണെന്നും ഞങ്ങളെല്ലാം അവളുടെ കൂടെയുണ്ടെന്നുമായിരുന്നു ഋഷിയുടെ മറുപടി . സീരിയലില്‍ ജൂഹിയുടെ ചേട്ടന്‍ വിഷ്ണു എന്ന കഥാപാത്രത്തെയാണ് ഋഷി അവതരിപ്പിക്കുന്നത്. അടുത്ത സൗഹൃദമാണ് ഇരുവരും തമ്മിലുള്ളത്.
പുതിയ സീരിയലിന്റെ ചിത്രീകരണം നടക്കുകയാണ്. അച്ചായനും അച്ചയത്തിയുമായിട്ടാണ് ഇക്കുറി ബാലുവും നീലവും എത്തുന്നത്. ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. എന്നാല്‍ സീരിയലിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. എന്തായാലും ഫ്‌ലവേഴ്‌സ് ചാനലില്‍ ആയിരിക്കില്ല ഈ പരമ്പര എന്നും ചില റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഉപ്പും മുളകും നിര്‍ത്തി വയ്ക്കുന്നത്. പെട്ടെന്ന് പരമ്പര നിര്‍ത്തി വെച്ചത് പ്രേക്ഷകരെ നിരാശയിലാഴ്ത്തിയിരുന്നു.
2015 ഡിസംബര്‍ 14 ന് ആണ് സീരിയല്‍ ആരംഭിക്കുന്നത്. 1206 എപ്പിസോഡുകള്‍ പിന്നിട്ട് 2021 ജനുവരി15 ന് ആണ് അവസാനിക്കുന്നത്. കണ്ണീര്‍ പരമ്പരകള്‍ മിനിസ്‌ക്രീന്‍ ഭരിക്കുന്ന സമയത്താണ് കുടുംബത്തിലെ രസകരമായ വിശേഷങ്ങള്‍ പങ്കുവെച്ച് കൊണ്ട് ഉപ്പും മുളകും എത്തിയത്. ഇത് യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ നെഞ്ചിലേറ്റുകയും ചെയ്തിരുന്നു. സീരിയല്‍ അവസാനിച്ചിട്ടും ഉപ്പും മുളകും താരങ്ങളും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്.