KeralaNews

ജീവിക്കാന്‍ വഴികാണാതെ ജനം നട്ടംതിരിഞ്ഞു മേലോട്ട് നോക്കി നില്‍ക്കുമ്പോള്‍ 50 കൊല്ലം മുമ്പത്തെ പിച്ചാത്തി പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്; ജോയ് മാത്യു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കെ സുധാകരനും തമ്മിലുള്ള ബ്രണ്ണന്‍ കോളജ് കഥകളുടെ വാക്‌പോരില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജീവിക്കാന്‍ വഴിയില്ലാതെ ജനം നട്ടം തിരിഞ്ഞു മേലോട്ട് നോക്കി നില്‍ക്കുമ്പോഴാണ് ഇവരുടെ 50 വര്‍ഷത്തിന് മുന്‍പുള്ള പിച്ചാത്തിക്കഥയെ പരിഹസിക്കരുത് എന്നാണ് ജോയ് മാത്യു പറയുന്നത്.

ജോയ് മാത്യുവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘ജീവിക്കാന്‍ വഴികാണാതെ ജനം നട്ടംതിരിഞ്ഞു മേലോട്ട് നോക്കി നില്‍ക്കുമ്പോള്‍ അന്‍പത് കൊല്ലം മുമ്ബത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്. ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ ലഭിക്കും.

ഇന്ത്യന്‍ ജനതക്ക് മൊത്തത്തിലാണെങ്കിലും കേരള ജനതയ്ക്ക് മാത്രമാണെങ്കിലും !അതില്‍ നമ്മള്‍ മലയാളികള്‍ക്കാണ് ആഹ്ലാദിക്കാന്‍ കൂടുതല്‍ വകയുള്ളത് എന്നാണു എന്റെയൊരു നിഗമനം.

നിങ്ങളുടെയോ ?

അതേസമയം, മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടെന്ന് പിണറായി വിജയനോട് പറഞ്ഞത് കോണ്‍ഗ്രസ് നേതാവും എറണാകുളത്തെ അബ്കാരിയുമായിരുന്ന കെടി ജോസഫ് ആണെന്ന് വെളിപ്പെടുത്തലുമായി സഹപാഠി രം?ഗത്തെത്തി.

പിണറായിയും സുധാകരനും പഠിച്ചകാലത്ത് ബ്രണനിലുണ്ടായിരുന്ന സിഎംപി നേതാവ് ചൂരായി ചന്ദ്രനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker