ആലപ്പുഴ:മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച പ്രതികള്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ട സംഭവം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പുനരന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ എം ടോമി അറിയിച്ചു. ചേര്‍ത്തല ഡിവൈഎസ്പി എ ജി ലാലിനാണ് അന്വേഷണച്ചുമതല.
ചൊവ്വാഴ്ച വൈകിട്ടാണ് മിത്രക്കരിയില്‍ വച്ച് ജയ്ഹിന്ദ് ക്യാമറാമാനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ ട്രഷററുമായ ജെ ജോജി മോനെ രണ്ടംഗ സംഘം കാര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചത്. അക്രമികള്‍ ജോജിമോന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ചു കൊണ്ടുപോയി. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ ജോജിമോന്‍ ആശുപത്രിയിലാണ്.
കേസില്‍ പ്രതികളായ അജീഷ്, അബീഷ് എന്നിവര്‍ക്കെതിരെ നിസാരവകുപ്പിട്ടാണ് രാമങ്കരി പൊലീസ് കേസെടുത്തത്. ഇവര്‍ക്ക് സ്റ്റേഷന്‍ ജാമ്യവും നല്‍കി. ഇതില്‍ പ്രതിഷേധിച്ച് ആലപ്പുഴ പ്രസ് ക്ലബ് ഭാരവാഹികള്‍ സ്റ്റേഷനില്‍ കുത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി യൂണിയന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് ആക്രമണവും പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സംഭവം പുനരന്വേഷിക്കാന്‍ പൊലീസ് മേധാവി ഉത്തരവിട്ടത്.
എസ്പിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ യു ഗോപകുമാര്‍, സെക്രട്ടറി ആര്‍ രാജേഷ്, ജോയിന്റ് സെക്രട്ടറി ബിനീഷ് പുന്നപ്ര എന്നിവര്‍ പങ്കെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News