കോട്ടയം: തല്‍ക്കാലം ഒരുമുന്നണിയിലേക്കും ഇല്ലെന്നും ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും ജോസ് കെ മാണി. പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തല്‍ക്കാലം ഒരു മുന്നണിയിലേക്കും ഇല്ല. കര്‍ഷക പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി സ്വതന്ത്രമായി മുന്നോട്ടുപോകും. മാണിയുടെ മരണത്തിനു ശേഷം പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ പി.ജെ ജോസഫ് ശ്രമിച്ചെന്നും ജോസ് ആരോപിച്ചു. കേരള കോണ്‍ഗ്രസ് എമ്മിനെ ജെ ആക്കാനായിരുന്നു ജോസഫിന്റെ ശ്രമം.
ജോസഫിന് രാഷ്ട്രീയ അഭയം നല്‍കിയ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. മാണിയുടെ മരണത്തിനു ശേഷം പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചു. ജോസഫ് വ്യക്തിഹത്യക്ക് ശ്രമിച്ചെന്നും ജോസ് ആരോപണം ഉന്നയിച്ചു.
എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാന്‍ യുഡിഎഫിന് ആയില്ല. യുഡിഎഫിനെ കെട്ടിപ്പടുത്ത പാര്‍ട്ടിയുടെ നേതാവിനെയാണ് പുറത്താക്കിയത്. തദ്ദേശസ്ഥാപന പദവിക്കായി 38 വര്‍ഷമായുള്ള ഹൃദയബന്ധം മുറിച്ചുമാറ്റിയെന്നും ജോസ് പറഞ്ഞു.