കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം മാണി സാറിനെ ചതിച്ചവര്‍ക്കുള്ള മറുപടിയാണെന്ന് കേരള കോണ്‍ഗ്രസ്(എം) നേതാവ് ജോസ് കെ മാണി. കോടതിക്കൊപ്പം ജനങ്ങളും കേരള കോണ്‍ഗ്രസിനെ അംഗീകരിച്ചിരിക്കുകയാണെന്ന് ജോസ്.കെ മാണി പറഞ്ഞു.
ഇടതുപക്ഷ സര്‍ക്കാറിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. യു.ഡി.എഫില്‍ ഉണ്ടായിരുന്നപ്പോള്‍ വിജയിച്ച സീറ്റുകളില്‍ ഇക്കുറിയും വിജയം ആവര്‍ത്തിക്കാനായി. നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വിജയത്തെ കാണുന്നതെന്നും ജോസ്.കെ മാണി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പം നിന്ന ജോസ്.കെ മാണി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കോട്ടയം ജില്ലയില്‍ എല്‍.ഡി.എഫ് ചരിത്രത്തില്ലാത്ത മുന്നേറ്റമാണ് നടത്തിയത്. പത്തനംതിട്ടയിലും എല്‍.ഡി.എഫിന് നേട്ടമുണ്ടാക്കാനായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News