Home-bannerKeralaNewsPolitics
കൊച്ചിന്റെ പേരിനൊപ്പമാണ് അപ്പന്റെ പേരിടുന്നത്. കേരള കോണ്‍ഗ്രസ് എം എന്നാല്‍ മാണിയാണ്, ജോസഫിനെതിരെ തുറന്നടിച്ച് ജോസ് ടോം
കോട്ടയം: വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫിനെ കടന്നാക്രമിച്ച് പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം. ജോസഫിന്റെ പാര്‍ട്ടിയ്ക്ക് കേരളാ കോണ്‍ഗ്രസ് ജെ എന്ന് പേരിടാം എന്ന് ജോസ് ടോം പറഞ്ഞു. ‘കൊച്ചിന്റെ പേരിനൊപ്പമാണ് അപ്പന്റെ പേരിടുന്നത്. കേരള കോണ്‍ഗ്രസ് എം എന്നാല്‍ മാണിയാണ്. ജോസഫ് വിഭാഗത്തിന്റെ പ്രസ്താവനകള്‍ അനവസരത്തിലായിരുന്നു. പോളിങ് സമയത്തെ ജോയി ഏബ്രഹാമിന്റെ പ്രസ്താവന ദുഃഖകരമാണ്’- ജോസ് ടോം പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News