ജോളി ജയിലില്‍ നിന്നു കേസിലെ പ്രധാനസാക്ഷിയായ മകനെ ഫോണ്‍ വിളിച്ചുവെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട്: കൂടത്തായി കൊലക്കേസ് പ്രതി ജോളി ജയിലില്‍ നിന്നു മൊബൈല്‍ ഫോണില്‍ കേസിലെ പ്രധാന സാക്ഷിയും മകനുമായ റെമോയെ വിളിച്ചുവെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന ജോളി ജയിലില്‍ നിന്നു മൂന്നു പ്രാവശ്യം വിളിച്ചുവെന്ന് ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരി റെഞ്ചി വ്യക്തമാക്കി. ജോളി മകനുമായി 20 മിനിറ്റിലധികം സംസാരിച്ചുവെന്നും റെഞ്ചി പറഞ്ഞു.
ഫോണ്‍ വിളിക്കുന്ന കാര്യം വീട്ടുകാര്‍ക്ക് അറിയാമായിരുന്നുവെന്നും ഫോണ്‍ വിളിക്കരുതെന്ന് വിലക്കിയ ശേഷവും ജോളി വിളിച്ചെന്ന് റെഞ്ചി പറഞ്ഞു. ഇപ്പോഴത്തെ കേസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ജോളി റെമോയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും കുടുംബം ആരോപിച്ചു.
തടവുകാര്‍ക്ക് അനുവദിച്ച ഫോണില്‍ നിന്നാണ് ജോളി വിളിച്ചതെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു. രജിസ്റ്ററില്‍ എഴുതിയ ശേഷമാണ് വിളിച്ചത്. അന്വേഷണം നടത്തി കാര്യങ്ങള്‍ മനസിലാക്കിയെന്നും ഡിജിപി വ്യക്തമാക്കി.