മഴകൊണ്ടുമാത്രം മുളയ്ക്കുന്ന വിത്തുകളോ? സ്പിരിറ്റിലെ സൂപ്പര്‍ഹിറ്റ് ഗാനത്തെ വിമര്‍ശിച്ച് നടന്‍ ജോജു
സ്പിരിറ്റ് എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനത്തെ വിമര്‍ശിച്ച് നടന്‍ ജോജു. മഴ കൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍.. എന്ന ഗാനത്തെയാണ് ജോജു കീറിമുറിച്ചത്. നടന്‍ കുഞ്ചാക്കോ ബോബനാണ് ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള രസകരമായ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഗാനം പാടിയ ശേഷം ചാക്കോച്ചന്‍ അഭിപ്രായം ചോദിച്ചപ്പോഴാണ് ജോജുവിന്റെ വിമര്‍ശനം. മഴ കൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകളോ? ഈ പാട്ടിനെക്കുറിച്ച് വളരെ മോശം അഭിപ്രായമാണുള്ളത്. മഴ പെയ്താല്‍ മാത്രം മുളയ്ക്കുന്ന വിത്തുകള്‍ കൊണ്ട് എന്തു ചെയ്യുമെന്നാണ് രാജസ്ഥാനിലെ കര്‍ഷകര്‍ ചോദിക്കുന്നത്. തുടര്‍ന്ന് അറബിയില്‍ ദുബായിലുള്ളവരുടെ അഭിപ്രായവും ജോജു പങ്കുവെയ്ക്കുന്നുണ്ട്. ജോജു എന്ന കാവ്യവിമര്‍ശകന്റെ തപിക്കുന്ന കര്‍ഷക ഹൃദയം കാണാതെ പോകരുത്… എന്ന അടിക്കുറിപ്പോടെയാണ് ചാക്കോച്ചന്‍ രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
https://www.instagram.com/p/B0DcHPPFSGL/?utm_source=ig_web_copy_link