ആര്‍.എസ്.എസുമായി 23 വര്‍ഷത്തെ അടുപ്പം; ലോകത്തിലെ ഏറ്റവും വലിയ എന്‍.ജി.ഒ ആര്‍.എസ്.എസാണെന്ന് ജേക്കബ് തോമസ്
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ എന്‍.ജി.ഒയാണ് ആര്‍.എസ്.എസ് എന്നും ആര്‍.എസ്.എസുമായി തിനിക്ക് 23 വര്‍ഷമായി അടുപ്പമുണ്ടെന്നും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ആര്‍.എസ്.എസ് എന്ന് കേള്‍ക്കുമ്പോള്‍ കേരളത്തിലെ ചിലര്‍ക്കെങ്കിലും തൊട്ടുകൂടായ്മയാണ്. ഇത് പരിഹരിക്കാനായി പ്രവര്‍ത്തിക്കും. 1996ല്‍ ഡല്‍ഹിയിലെ ഒരു സ്‌കൂളില്‍ നിന്നാണ് ആര്‍.എസ്.എസുമായുള്ള ബന്ധം തുടങ്ങിയത്. ആര്‍.എസ്.എസ് ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിയല്ല മറിച്ച് ഒരു കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ താന്‍ സ്ഥനമാനങ്ങള്‍ ആഗ്രഹിക്കുന്ന ആള്‍ അല്ലെന്നും ജേക്കബ് തോമസ് വിശദീകരിക്കുന്നു. അങ്ങനെ എന്തെങ്കിലും ആഗ്രഹം ഉണ്ടായിരുന്നേല്‍ താന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്തു നില്‍ക്കുമായിരുന്നു. പിണറായിയുമായി അടുത്തു നിന്നാല്‍ സ്ഥാനമാനങ്ങള്‍ കിട്ടുമെന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഇവിടെയുണ്ട്. അത്തരത്തില്‍ നിരവധി ഉദ്യോഗസ്ഥരെ തനിക്കറിയാം. എന്നാല്‍ താനും മുഖ്യമന്ത്രിയും തമ്മില്‍ തെറ്റിയിട്ടില്ലെന്നും അദ്ദേഹവുമായി നല്ല ബന്ധമാണുള്ളതെന്നും ജേക്കബ് തോമസ് വ്യക്താമാക്കി.
ജേക്കബ് തോമസ് ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനിടെയാണ് അദ്ദേഹം ആര്‍.എസ്.എസുമായുള്ള അടുപ്പം വിശദീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം ഡല്‍ഹിയിലെത്തി ആര്‍.എസ്.എസ് നേതാക്കളെ കണ്ട് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.